സ്ഥിതി അതീവ ഗുരുതരം, തീ നിയന്ത്രണാതീതം; ആശങ്കയിൽ കോഴിക്കോട് നഗരം

സ്ഥിതി അതീവ ഗുരുതരം, തീ നിയന്ത്രണാതീതം; ആശങ്കയിൽ കോഴിക്കോട് നഗരം
സ്ഥിതി അതീവ ഗുരുതരം, തീ നിയന്ത്രണാതീതം; ആശങ്കയിൽ കോഴിക്കോട് നഗരം
Share  
2025 May 18, 07:24 PM
santhigiry

സ്ഥിതി അതീവ ഗുരുതരം, തീ നിയന്ത്രണാതീതം; ആശങ്കയിൽ കോഴിക്കോട് നഗരം




കോഴിക്കോട്: അതീവ ഗുരുതരമായി പടർന്നു പിടിക്കുകയാണ് കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ അഗ്നിബാധ. തീപ്പിടിത്തമുണ്ടായി രണ്ടര മണിക്കൂർ കഴിഞ്ഞിട്ടും ചെറിയ തോതിൽ പോലും നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ല. ജില്ലയിലെയും സമീപ ജില്ലകളിൽ നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റുകളും കരിപ്പുർ വിമാനത്താവളത്തിലെ ക്രാഷ് ടെൻഡറും ശ്രമിച്ചിട്ടും തീ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ല. തീ സമീപത്തെ കെട്ടി​ടങ്ങളിലേയ്ക്കും പടരുന്ന സ്ഥിതിയാണ് ഇപ്പോൾ.

 

വൈകീട്ട് അഞ്ച് മണിയാേടുകൂടിയാണ് കോഴിക്കോട് മാവൂർ റോഡിലുള്ള മൊഫ്യൂസിൽ ബസ് സ്റ്റാൻഡിലെ കെട്ടിടത്തിൽ തീ പിടിച്ചത്. ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് ടെക്‌സ്റ്റൈല്‍സ് എന്ന തുണിക്കടയ്ക്കാണ് വൈകീട്ട് അഞ്ച് മണിയോടെയാണ് തീപിടിച്ചത്.


രണ്ടുമണിക്കൂറായിട്ടും തീ അണയ്ക്കാന്‍ സാധിച്ചിട്ടില്ല. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ക്രാഷ് ടെന്‍ഡര്‍ എത്തിച്ച് തീ അണയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്. കൂടുതല്‍ സ്ഥലങ്ങളിലേക്ക് തീ പടരുന്നതിനാല്‍ നിയന്ത്രിക്കാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്. കെട്ടിടം മുഴുവന്‍ തീ പടര്‍ന്നുകൊണ്ടിരിക്കുകയാണ്. മറ്റ് കടകളിലും തീ പടര്‍ന്നതോടെ ഗുരുതരമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്.


തുടക്കത്തില്‍ നാല് ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ എത്തിയാണ് തീയണയ്ക്കാനായി ശ്രമിച്ചത് തീയണയ്ക്കാനായി ശ്രമിക്കുന്നതിനിടെ കെട്ടിടത്തിന്റെ കൂടുതല്‍ ഭാഗത്തേക്ക് തീ പടരുന്നത് ഫയര്‍ ഫോഴ്‌സിന് വെല്ലുവിളിയായി. കെട്ടിടത്തിന്റെ മറ്റ് നിലകളില്‍ ഉണ്ടായിരുന്നവരെ ഒഴിപ്പിച്ചു. വൈകിട്ട് അഞ്ചുമണിയോടെയാണ് തീപ്പിടിത്തം ഉണ്ടായത്.


മീഞ്ചന്ത വെള്ളിമാടുകുന്ന് ബീച്ച് സ്റ്റേഷനിലെ നാല് യൂണിറ്റുകളെത്തിയാണ് തീ അണക്കാന്‍ ശ്രമിക്കുന്നത്. കലിക്കറ്റ് ടെക്‌സ്‌റ്റൈല്‍സിന്റെ ഗോഡൗണില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് വിവരം. തുടര്‍ന്ന് മറ്റ് കടകളിലേക്കുംതീവ്യാപിക്കുകയായിരുന്നു.


കടയിലും ബില്‍ഡിങ്ങിലും ഉണ്ടായിരുന്ന ആളുകള്‍ ഓടി രക്ഷപ്പെട്ടതിനാല്‍ വന്‍ അപകടം ഒഴിവായി. ബസ്സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്ത ബസ്സുകളും സുരക്ഷിത സ്ഥാനക്കേക്ക്മാറ്റി.

https://www.youtube.com/watch?v=IiXOVjGJtjs

xcxc

അഗ്നിബാധ, ആള്‍ക്കൂട്ടം; പൂർണമായി സ്തംഭിച്ച് കോഴിക്കോട് നഗരം

കോഴിക്കോട്: കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ കെട്ടിടത്തില്‍ തീപ്പിടിത്തമുണ്ടായതിന് പിന്നാലെ ജനങ്ങള്‍ ഒരുമിച്ച് കൂടിയത് നഗരത്തില്‍ വന്‍ഗതാഗത കുരുക്കിനിടയാക്കി.

ആളുകളുടെ പരിസരത്തേക്ക് ഒഴിവാക്കുന്നതിനും രക്ഷാപ്രവര്‍ത്തനം സുഗമമാക്കുന്നതിനുമായി സമീപത്തെ റോഡുകളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ ബസ്സ്റ്റാഡ് പരിസരത്തേക്കുള്ള ഗതാഗതം പൂർണമായി നിർത്തിയിട്ടുണ്ട്.

പൊതുജനങ്ങള്‍ തീപ്പിടിത്തമുണ്ടായ ഭാഗത്ത് നിന്ന് ഒഴിഞ്ഞുപോകണമെന്ന് അഗ്നിശമനസേനയും മറ്റു അധികൃതരും ജനപ്രതിനിധികളും ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആളുകളോട് ഒഴിഞ്ഞ് പോകാന്‍ പോലീസ് അനൗണ്‍സ്‌മെന്റും നടത്തുന്നുണ്ട്. എന്നാൽ, അതിൽ ഫലമൊന്നുമില്ല. ആളുകൾ രാത്രിയും പ്രദേശത്ത് വൻതോതിൽ തങ്ങിനിൽക്കുകയാണ്. ഇത് കാരണം അഗ്നിശമന സേനയുടെ വാഹനങ്ങൾക്ക് ബസ് സ്റ്റാൻഡിലേയ്ക്ക് വരാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്.

വൈകീട്ടോടെ ഉണ്ടായ തീപ്പിടിത്തം മൂന്ന് മണിക്കൂറിനടത്തായെങ്കിലും നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചിട്ടില്ല. സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തിവരുന്നത്.

തീപ്പിടിത്തം ഉണ്ടായ ഘട്ടത്തില്‍ തന്നെ കെട്ടിത്തില്‍നിന്നും പരിസരത്ത് നിന്നും ആളുകളെ ഒഴിപ്പിക്കാനായതാണ് ആശ്വാസകരം.





SAMUDRA
MANNAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan