
കണ്ണൂർ : പാമ്പുകടിയേറ്റുള്ള മരണനിരക്ക് കുറയ്ക്കാൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഉൾപ്പെടെ ആൻ്റി വെനം സൂക്ഷിക്കാൻ ആരോഗ്യവകുപ്പിന് നിർദേശം നൽകി. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന മനുഷ്യ-വന്യജീവി സംഘർഷം ജില്ലാതല നിയന്ത്രണസമിതി യോഗത്തിലാണ് തീരുമാനം.
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാനായി വിവിധ വകുപ്പുകളുടെ യോജിച്ചുള്ള പ്രവർത്തനത്തിന് യോഗത്തിൽ തീരുമാനമായി. വനംവകുപ്പ് തയ്യാറാക്കിയ മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണ പ്ലാനിന് മന്ത്രിയും കളക്‌ടറും അടങ്ങുന്ന സമിതി അംഗീകാരം നൽകി.
വനപ്രദേശത്തോടുചേർന്നുള്ള വാറ്റ് തടയാൻ എക്സൈസ് വകുപ്പിന്റെ പരിശോധന കർശനമാക്കാനും തീരുമാനിച്ചു. വനപ്രദേശത്തോട് ചേർന്ന് വാഴ, തെങ്ങ്, കവുങ്ങ് പോലുള്ള കൃഷികൾ ചെയ്യുന്നത് വന്യമൃഗങ്ങളെ ആകർഷിക്കും. ഇത്തരം കൃഷികൾ ഒഴിവാക്കുന്നതിന് കർഷകർക്കിടയിൽ ബോധവത്കരണം നടത്താനും തേനീച്ച വളർത്തൽ പോലെയുള്ള കൃഷിരീതികൾ പരീക്ഷിക്കാനും കൃഷി വകുപ്പിന് നിർദേശം നൽകി.
യോഗത്തിൽ ഡിഎഫ്ഒ എസ്.വൈശാഖ് വിഷയാവതരണം നടത്തി. അഗ്രിക്കൾച്ചർ ഡെപ്യൂട്ടി ഡയക്‌ടർ വിഷ്‌ണു എസ്.നായർ, സോഷ്യൽ ഫോറസ്ട്രി കണ്ണൂർ ഡെപ്യൂട്ടി കൺസർവേറ്റർ ജോസ് മാത്യു, ആറളം വന്യജീവി സങ്കേതം വൈൽഡ് ലൈഫ് വാർഡൻ ജി.പ്രദീപ്, പൊതുമരാമത്ത് ബിൽഡിങ്സ് എക്സിക്യൂട്ടിവ് എൻജിനീയർ ഷാജി തയ്യിൽ സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ (കണ്ണൂർ റൂറൽ) സി.വി. ഗോവിന്ദൻ എന്നിവർ സംസാരിച്ചു.
പാമ്പുകടിയേറ്റ് മരിച്ചത് 31 പേർമുതൽ 2025 വരെയുള്ള കാലയളവിൽ ജില്ലയിൽ 31 പേർ പാമ്പുകടിയേറ്റ് മരിച്ചു. ആനയുടെ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും കാട്ടുപന്നിശല്യം ഇതിനോടകം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. 90 ശതമാനം പഞ്ചായത്തുകളിലും കുരങ്ങുശല്യവും 85 ശതമാനം പഞ്ചായത്തുകളിലും പാമ്പിന്റെ ശല്യവും പുലിയുടെ സാന്നിധ്യവും റിപ്പോർട്ട് ചെയ്‌തിട്ടുണ്ടെന്ന് ഡിഎഫ്‌ഒ എസ്.വൈശാഖ് പറഞ്ഞു.
മറ്റു നിർദേശങ്ങൾതദ്ദേശസ്ഥാപനങ്ങൾ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി അടിക്കാടുകൾ തെളിക്കുക. കാടുപിടിച്ചുകിടക്കുന്ന സ്വകാര്യ ഭൂമി വൃത്തിയാക്കുക. ഫെൻസിങ് സ്ഥാപിക്കുക. നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ തുരത്താൻ വൊളൻ്റിയർമാർക്ക് പരിശീലനം നൽകുക. ലൈസൻസോടുകൂടിയ തോക്ക് കൈവശമുള്ള വ്യക്തികളുടെ ലിസ്റ്റ് തയ്യാറാക്കുക.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group