ഗോത്രസമൂഹത്തിൽ മികച്ച പ്രവർത്തനം; സംസ്ഥാനതല അവാർഡ് മറയൂർ സിഡിഎസ് ഏറ്റുവാങ്ങി

ഗോത്രസമൂഹത്തിൽ മികച്ച പ്രവർത്തനം; സംസ്ഥാനതല അവാർഡ് മറയൂർ സിഡിഎസ് ഏറ്റുവാങ്ങി
ഗോത്രസമൂഹത്തിൽ മികച്ച പ്രവർത്തനം; സംസ്ഥാനതല അവാർഡ് മറയൂർ സിഡിഎസ് ഏറ്റുവാങ്ങി
Share  
2025 May 18, 08:04 AM
santhigiry

മറയൂർ : ഗോത്രസമൂഹത്തിൻ്റെ സാമ്പത്തികവും സാമൂഹികവുമായ ഉയർച്ച

ലക്ഷ്യംവെച്ച് മികച്ച പ്രവർത്തനം കാഴ്‌ചവച്ചതിനുള്ള സംസ്ഥാനതല ഒന്നാംസ്ഥാനം നേടിയ മറയൂർ കുടുംബശ്രീ സിഡിഎസ് കമ്മിറ്റി അവാർഡ് ഏറ്റുവാങ്ങി. തിരുവനന്തപുരം ടാഗോർ ഹാളിൽ നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം.ബി.രാജേഷിൽനിന്നും മറയൂർ പഞ്ചായത്ത് പ്രസിഡൻറ് ദീപാ അരുൾ ജ്യോതി, വൈസ് പ്രസിഡൻറ് ജോമോൻ തോമസ്, സിഡിഎസ് ചെയർപേഴ്‌സൺ സിനി പുന്നൂസ്, പഞ്ചായത്ത് അസി.സെക്രട്ടറി അഭിലാഷ്, പഞ്ചായത്തംഗങ്ങൾ, സിഡിഎസ് അംഗങ്ങൾ എന്നിവർ ഏറ്റുവാങ്ങി.


ഗോത്രമേഖലയിൽ വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് വിജയകരമായി പൂർത്തിയാക്കിയതിനാണ് സംസ്ഥാനതല അംഗീകാരം ലഭിച്ചത്. ജില്ലാ തലത്തിലും മറയൂർ ഒന്നാംസ്ഥാനം നേടിയിരുന്നു.


മോട്ടോർ വാഹന വകുപ്പിൻ്റെ നേതൃത്വത്തിൽ മറയൂർ പഞ്ചായത്തിന്റെ സഹകരണത്തോടെ മറയൂർ കുടുംബശ്രീ സിഡിഎസ് നടപ്പാക്കിയ കനവ് പദ്ധതി സംസ്ഥാന തലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.


ഗോത്രസമൂഹത്തിലെ 42 യുവതികൾക്ക് ഇരുചക്രവാഹന ഡ്രൈവിങ് പരിശീലനം നല്‌കി ലൈസൻസിന് അർഹരാക്കിയ പദ്ധതിയാണ് കനവ് പദ്ധതി. പഞ്ചായത്തിലെ മുഴുവൻ ഗോത്രവനിതകളെയും കുടുംബശ്രീ അംഗങ്ങളാക്കി മാറ്റി


ഏറെ അഭിമാനത്തോടെയാണ് പഞ്ചായത്ത്, കുടുംബശ്രീ അധികൃതർ അവാർഡ് ഏറ്റുവാങ്ങിയത്. 17 വിഭാഗങ്ങളിലായിട്ടാണ് അവാർഡ് നല്കിയത്. ഇടുക്കി ജില്ലയിൽ കാർഷികേതര ഉപജീവനങ്ങൾ എന്ന വിഭാഗത്തിൽ മരിയാപുരം പഞ്ചായത്ത് സിഡിഎസിന് സംസ്ഥാനതല ഒന്നാംസ്ഥാനം ലഭിച്ചത് ജില്ലയ്ക്ക് മറ്റൊരു നേട്ടമായി.



SAMUDRA
MANNAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan