
വൈക്കം: നെല്ലുസംഭരണവും വിപണനവും ലക്ഷ്യമാക്കി ഏറ്റുമാനൂർ കേന്ദ്രീകരിച്ച് ജർമൻ സാങ്കേതികവിദ്യയിൽ മില്ല് സ്ഥാപിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. നബാഡിൻ്റെ സഹായത്തോടെ 86 കോടി രൂപയാണ് ചെലവ്. നിലവിൽ കർഷകർ നേരിടുന്ന വിപണനവും സംഭരണവും പ്രശ്‌നങ്ങൾക്ക് പരിഹാരമാവുമെന്നും മന്ത്രി പറഞ്ഞു.
വെച്ചൂർ പഞ്ചായത്ത് സർവീസ് സഹകരണബാങ്ക് 60 ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും, നിർമാണ പ്രവർത്തനവും, ചികിത്സാ ധനസഹായ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സഹകരണ പ്രസ്ഥാനങ്ങൾ പൊതു സമൂഹത്തിന്റെ എല്ലാ പ്രതീക്ഷകൾക്കും ആവശ്യങ്ങൾക്കും അത്താണിയായി മാറുകയാണെന്നും സഹകരണ സ്ഥാപനങ്ങളെ സംരക്ഷിക്കാൻ പൊതു സമൂഹത്തിന്റെ കൈത്താങ്ങ് ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. സമ്മേളനത്തിൽ സി.കെ. ആശ എംഎൽഎ അധ്യക്ഷതവഹിച്ചു. ബാങ്ക് പ്രസിഡന്റ് ഒ. ബഷീർ, സെക്രട്ടറി അൻഷു സുധീഷ്, അഡ്വ. കെ.കെ. രഞ്ജിത്ത്, ഇ.എൻ. ദാസപ്പൻ, കെ.കെ. ഗണേശൻ, ഹൈമി ബോബി, വീണാ അജി. സി.ആർ. മിനി, വക്കച്ചൻ മണ്ണത്താലി എന്നിവർ പ്രസംഗിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group