
മല്ലപ്പള്ളി: ജില്ലയിലെ ഏറ്റവും വലിയ വ്യവസായ മേഖലയായ കുന്നന്താനത്ത് 33
കെ.വി. സബ്സ്റ്റേഷൻ നിർമിക്കാൻ 17.70 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. ഇതിൻ്റെ ഭരണാനുമതിയായി. മല്ലപ്പള്ളി താലൂക്ക് ആശുപത്രിയുടെ കെട്ടിടനിർമ്മാണ ഉദ്ഘാടനച്ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. 76.50 സെൻ്റ് സ്ഥലമാണ് കിൻഫ്ര വ്യവസായ പാർക്കിൽ സബ് സ്റ്റേഷനായി നീക്കിവെച്ചിരിക്കുന്നത്. ഒരു രൂപ വാടകയ്ക്കാണ് 60 വർഷത്തേക്ക് സ്ഥലം പാട്ടത്തിന് കൈമാറുക. ഉത്തരവ് വൈദ്യുതബോർഡിൻ്റെ അടുത്തയോഗത്തിൽ അംഗീകരിച്ച് പുറപ്പെടുവിക്കും.
ആശുപത്രി മന്ദിരത്തിന് ശിലയിട്ടു
50.45 കോടി രൂപ ചെലവിൽ മല്ലപ്പള്ളി താലൂക്കാശുപത്രിക്കായി നിർമിക്കുന്ന ബഹുനില മന്ദിരത്തിൻ്റെ ശിലാസ്ഥാപനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു. ജില്ലയിൽ ആരോഗ്യവകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് വിശദമായി പറഞ്ഞെങ്കിലും ഒന്നരക്കോടി മുടക്കിയിട്ട് ചിതലെടുത്ത് തീരുന്ന കീഴ്വായ്‌പൂര് ആയുർവേദ ആശുപത്രിയെക്കുറിച്ച് പരാമർശിച്ചില്ല.
എംഎൽഎമാരായ മാത്യു ടി.തോമസ്, പ്രമോദ് നാരായൺ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കുടത്തിൽ, പഞ്ചായത്ത് പ്രസിഡന്റ് എസ്. വിദ്യാമോൾ, ജില്ലാപഞ്ചായത്തംഗങ്ങളായ സി.കെ. ലതാകുമാരി, രാജി പി.രാജപ്പൻ, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ആനി രാജു, വികസന സ്ഥിരംസമിതി ചെയർമാൻ പ്രകാശ് ചരളേൽ, പഞ്ചായത്ത് അംഗം റെജി പണിക്കമുറി, എക്സിക്യൂട്ടീവ് എൻജിനീയർ പ്രീതാ സാമുവേൽ, ജില്ലാ മെഡിക്കൽ ഓഫീസർ എൽ, അനിതകുമാരി, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സിനീഷ് പി.ജോയ് എന്നിവർ പ്രസംഗിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group