
പാലക്കാട് എഴുത്തിൻ്റെയും കലകളുടെയും നാടായ പാലക്കാടിന്റെ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് ഇടമൊരുക്കാൻ വി.ടി. ഭട്ടതിരിപ്പാട് സാംസ്കാരിക സമുച്ചയം ഒരുങ്ങി. പാലക്കാട് ഗവ. മെഡിക്കൽ കോളേജിനുസമീപം യാക്കര വില്ലേജിലെ 5.78 ഏക്കറിലാണ് സാംസ്കാരിക വകുപ്പ് സമുച്ചയം നിർമിച്ചത്.
ഞായറാഴ്ച നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ അധ്യക്ഷനാവും. 68 കോടിരൂപ ചെലവിൽ അത്യാധുനിക സംവിധാനങ്ങൾ ഉൾപ്പെടുത്തിയാണ് സാംസ്‌കാരിക സമുച്ചയം നിർമ്മിച്ചിട്ടുള്ളത്. 2019 ഫെബ്രുവരി 24-നായിരുന്നു ശിലാസ്ഥാപനം.
മൂന്ന് ബ്ലോക്കുകൾ; അത്യാധുനിക സൗകര്യങ്ങൾ
പ്രദർശന ഹാളുകൾ, പെർഫോമൻസ് സെൻ്ററുകൾ, സെമിനാർ ഹാളുകൾ എന്നിങ്ങനെ മൂന്ന് ബ്ലോക്കുകളും ഓപ്പൺ എയർ തിയറ്ററും അടങ്ങുന്നതാണ് സമുച്ചയം. ഒരു ലക്ഷം പതുരശ്ര അടി വിസ്‌തീർണമുണ്ട്.
ആധുനിക ലൈറ്റിങ്. സൗണ്ട്, പ്രൊജക്ഷൻ സംവിധാനങ്ങളടങ്ങിയ എ.വി. തിയേറ്റർ, ബ്ലാക്ക് ബോക്‌സ് തിയേറ്റർ, ഫിലിം തിയേറ്റർ, ശില്പശാലകൾക്കുള്ള വേദി. ക്രാഫ്റ്റ് മ്യൂസിയം, ഡിജിറ്റൽ ലൈബ്രറി എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
400 പേർക്ക് ഇരിക്കാവുന്ന എസി പെർഫോമിങ് ഹാൾ, 300 സീറ്റുകളുള്ള തിയേറ്റർ, 1200 പേർക്കിരിക്കാവുന്ന ഓപ്പൺ എയർ തിയേറ്റർ, 100 പേർക്കിരിക്കാവുന്ന സെമിനാർ ഹാളുകൾ എന്നിവയോടൊപ്പം നാടക ശില്പശാല, നാടക പരിശീലനം എന്നിവ സംഘടിപ്പിക്കാനുള്ള സൗകര്യമുണ്ട്. ഫോട്ടോ പ്രദർശന ഹാൾ, ആർട്ട് ഗാലറി, മെമ്മോറിയൽ ഹാൾ, ഫോൾക്ലോറി തിയേറ്റർ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group