എസ്എസ്എൽസി: ജനമൈത്രി എക്സൈസിൻ്റെ സഹായത്തിൽ ഉന്നതികളിലെ ഉന്നതവിജയികൾ 20

എസ്എസ്എൽസി: ജനമൈത്രി എക്സൈസിൻ്റെ സഹായത്തിൽ ഉന്നതികളിലെ ഉന്നതവിജയികൾ 20
എസ്എസ്എൽസി: ജനമൈത്രി എക്സൈസിൻ്റെ സഹായത്തിൽ ഉന്നതികളിലെ ഉന്നതവിജയികൾ 20
Share  
2025 May 17, 09:20 AM
santhigiry

അഗളി ! കുന്നൻചാള ഉന്നതിയിലെ പത്താം ക്ലാസ് വിദ്യാർഥിയായ ശക്തി വിനായക് 12 തവണയാണ് പാതിവഴിയിൽ പഠനം ഉപേക്ഷിച്ച് വീട്ടിലെത്തിയത്. ഈ 12 തവണയും ജനമൈത്രി എക്സൈസ് വീട്ടിലെത്തി ശക്തി വിനായകിനെ തിരികെ കോട്ടത്തറ ആരോഗ്യമാതാ സ്‌കൂളിലെത്തിച്ചു.


പത്താംക്ലാസ് ഫലം വന്നപ്പോൾ രണ്ട് വിഷയത്തിൽ എ പ്ലസ് മാർക്കോടെ ശക്തി വിനായക് വിജയിച്ചു. ഷോളയൂർ ചാവടിയൂർ, പുതൂർ ചാവടിയൂർ, കള്ളമല ആനവായി, ചിണ്ടക്കി, കക്കുപ്പടി, മുള്ളി, പുതൂർ, പരപ്പൻത്തറ, വെങ്കക്കടവ് എന്നീ സ്ഥലങ്ങളിലെ പത്താം ക്ലാസിലെ 20 വിദ്യാർഥികളാണ് പാതിവഴിയിൽ പഠനം ഉപേക്ഷിച്ചത്. ഇവരെയെല്ലാം തിരികെ സ്‌കൂളിലെത്തിച്ച് വിജയിപ്പിച്ചത് ജനമൈത്രി എക്സൈസിൻ്റെ ശ്രമഫലമായാണ്.


അട്ടപ്പാടിയിലെ വിവിധ ഹോസ്റ്റലുകളിൽ താമസിച്ച് പഠിക്കുന്ന ആദിവാസി വിദ്യാർഥികളിൽ പലരും ഓണാവധിക്കാലത്ത് ഉന്നതികളിലെ വീടുകളിലെത്തിയാൽ പിന്നീട് പഠനം ഉപേക്ഷിച്ച് വീട്ടിൽക്കഴിയും. ഇത്തരത്തിൽ പഠനം ഉപേക്ഷിച്ചവരെ സ്‌കൂളിലെത്തിക്കാൻ, ആദിവാസി ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഐടിഡിപി ശ്രമച്ചെങ്കിലും കഴിഞ്ഞില്ല.


യൂണിഫോമിലുള്ള ഉദ്യോഗസ്ഥരെത്തിയാൽ വിദ്യാർഥികൾ സ്‌കൂളിലെത്തുമെന്ന ചിന്തയിലാണ് ഐടിഡിപി എക്സൈസിൻ്റെ സഹായം തേടിയത്. ഇതിനായി മൂന്നുവർഷംമുൻപ് ജനമൈത്രി എക്സൈസ് 'ഞാ മീണ്ട്‌മ് സ്കൂ‌ള് പോകെ' (ഞാൻ വീണ്ടും സ്കൂകൂളിൽ പോകുന്നു) എന്ന പദ്ധതി നടപ്പാക്കി,


ഈ അധ്യയന വർഷം വിവിധ ക്ലാസുകളിൽ 60 വിദ്യാർഥികളെയാണ് ഇത്തരത്തിൽ ജനമൈത്രി എക്ക്സൈസിലെ അസി. എക്സൈസ് ഇൻസ്പെക്ടർ എസ്. രവികുമാറിൻ്റെ നേതൃത്വത്തിൽ സ്കൂളുകളിൽ എത്തിച്ചത്.


എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ച വിദ്യർഥികൾ പ്ലസ് വണ്ണിനും മറ്റും അപേക്ഷ നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതായും അതിന് ആവശ്യമെങ്കിൽ സഹായം നൽകുമെന്നും അട്ടപ്പാടി ജനമൈത്രി സിഐ പി.എ. ജോസഫ് പറഞ്ഞു.



SAMUDRA
MANNAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan