
പാലക്കാട് പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുമെന്ന വാഗ്ദാനം നടപ്പാക്കാത്ത സംസ്ഥാന സർക്കാർ നയം വഞ്ചനപരമാണെന്ന് ജോയിന്റ് കൗൺസിൽ സംസ്ഥാന സമ്മേളനം,
വലതുപക്ഷനയത്തിൻ്റെ നടത്തിപ്പുകാരായി ഇടതുപക്ഷം മാറരുതെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.ക്ഷാമബത്തക്കുടിശ്ശിക നൽകുക, ശമ്പളപരിഷ്കരണം അട്ടിമറിക്കരുത് തുടങ്ങിയ ആവശ്യങ്ങളുമുന്നയിച്ചു. സർക്കാരിന്റെ ധനവിനിയോഗത്തിൻ്റെ മുൻഗണനാക്രമത്തിൽ ജീവനക്കാർ ഇടംപിടിക്കാത്തത് പ്രതിഷേധാർഹമാണെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു.
കേന്ദ്രസർക്കാർ രാജ്യത്ത് നടപ്പാക്കാൻ ശ്രമിക്കുന്ന ഫാസിസ്റ്റ് നടപടികൾക്കെതിരേ പ്രതിരോധം തീർക്കാൻ സമ്മേളനം തീരുമാനിച്ചു.
ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിങ്കൽ, സെക്രട്ടറി എം.എം. നജീം, എ. ഗ്രേഷ്യസ്, ഡി, ബിനിൽ, സി.എ. ഈജു എന്നിവർ സംസാരിച്ചു.
എസ്. സജീവ് ചെയർമാൻ, കെ.പി. ഗോപകുമാർ ജനറൽ സെക്രട്ടറി
ജോയിന്റ് കൗൺസിൽ സംസ്ഥാന ചെയർമാനായി എസ്. സജീവിനെയും ജനറൽ സെക്രട്ടറിയായി കെ.പി. ഗോപകുമാറിനെയും സമ്മേളനം തിരഞ്ഞെടുത്തു.
മറ്റുഭാരവാഹികൾ: വി.സി. ജയപ്രകാശ്, വി.വി. ഹാപ്പി, ആർ. രമേശ (വൈ.ചെയ.), കെ. മുകുന്ദൻ, നരേഷ്‌കുമാർ കുന്നിയൂർ, ഡി. ബിനിൽ (സെക്ര.), എം.എസ്. സുഗൈതകുമാരി (ഖജാ.).
വനിതാകമ്മിറ്റി: കെ. അജിന (പ്രസി.), വി.ജെ. മെർളി (സെക്ര.), നന്മ സാംസ്ക്‌കാരികവേദി: എൻ.എൻ. പ്രജിത ((പ്രസി.), അരുൺകുമാർ (സെക്ര.).

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group