
ശ്മശാനങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കും
കോയമ്പത്തൂർ ഭൂഗർഭ അഴുക്കുചാൽ കണക്ഷനും കുടിവെള്ളവിതരണത്തിനും ഈടാക്കുന്ന പ്രതിമാസ ഫീസും കുടിവെള്ള കണക്ഷനുള്ള നിക്ഷേപത്തുകയും വർധിപ്പിക്കുന്നതിന് കോയമ്പത്തൂർ കോർപ്പറേഷന്റെ അടിയന്തര കൗൺസിൽ പ്രമേയം പാസാക്കി. ഇതോടൊപ്പം കോർപ്പറേഷന്റെ കീഴിലുള്ള ശ്‌മശാനങ്ങൾ 24 മണിക്കൂറും പ്രവർത്തിപ്പിക്കുന്നതിനും തീരുമാനിച്ചു. ഭൂഗർഭ അഴുക്കുചാൽ കണക്ഷനും മറ്റുമുള്ള നിരക്ക് വർധിപ്പിക്കാനുള്ള കൗൺസിൽ യോഗത്തിന്റെ ശുപാർശ സംസ്ഥാന സർക്കാരിന് സമർപ്പിക്കുമെന്നും സർക്കാർ അംഗീകരിച്ചാൽ മാത്രമേ നിരക്ക് വർധിപ്പിക്കുകയുള്ളൂവെന്നും കമ്മിഷണർ എം. ശിവഗുരു പ്രഭാകരൻ പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ കോർപ്പറേഷനുകളും സമാന രീതിയിൽ പ്രമേയം പാസാക്കിയിട്ടുണ്ട്. സർക്കാറാണ് നിരക്ക് വർധനയുടെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത്. വസ്‌തു നികുതി വർധനയ്ക്കിടെ കുടിവെള്ള കണക്ഷനും മറ്റും നിരക്ക് വർധിപ്പിക്കാനുള്ള തീരുമാനം ജനങ്ങളെ വലിയരീതിയിൽ ബാധിക്കുമെന്നും നിർദേശം പിൻവലിക്കണമെന്നും അണ്ണാ ഡിഎംകെ കൗൺസിലർ ആർ. പ്രഭാകരൻ പറഞ്ഞു. 56-ാം വാർഡിലെ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ചട്ടവിരുദ്ധമായാണ് കൗൺസിൽ യോഗം വിളിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ശ്മശാനങ്ങളുടെ പ്രവർത്തനം
കോയമ്പത്തൂർ കോർപ്പറേഷന് കീഴിലുള്ള ശ്മശാനങ്ങൾ വൈകിട്ട് നാലിനുശേഷം പ്രവർത്തിക്കുന്നില്ലെന്ന് പരാതി ലഭിച്ചതായി മേയർ കെ. രങ്കനായകി തന്നെ യോഗത്തിൽ വ്യക്തമാക്കി. ഇതുമൂലം പൊതുജനങ്ങൾ ഏറെ ബുദ്ധിമുട്ടുന്നു.
ശ്മശാനങ്ങൾ 24 മണിക്കൂറും പ്രവർത്തിപ്പിക്കുന്നതിന് അടിയന്തര നടപടിയെടുക്കാൻ മേയർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ചെമൊഴി പാർക്കിൽ സിപ്പ് ലൈൻ ഉൾപ്പെടെയുള്ള സാഹസിക റൈഡുകൾ സ്ഥാപിക്കുന്നതുൾപ്പെടെ 103 പ്രമേയങ്ങൾ യോഗത്തിൽ പാസാക്കി. മേയർ രങ്കനായകിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഡെപ്യൂട്ടി മേയർ ആർ. വെട്രിശെൽവൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ പങ്കെടുത്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group