
അർത്തുങ്കൽ അരീപ്പറമ്പ് 'കായിക' വോളിബോൾ ക്ലബ്ബ് നടത്തുന്ന വോളിബോൾ ട്രെയിനിങ് ക്യാമ്പിൽ കളക്‌ടറുടെ സന്ദർശനം. 75- ലേറെ കുട്ടികൾ പങ്കെടുക്കുന്ന ക്യാമ്പ് സന്ദർശിച്ച കളക്‌ടർ അലക്‌സ് വർഗീസ് ലഹരിക്കെതിരേ കുട്ടികൾക്ക് ബോധവത്‌കരണ സന്ദേശവും നൽകി. ലഹരിക്കെതിരേയുള്ള പോരാട്ടത്തിൽ ചെറുപ്പക്കാര്യം കുട്ടികളും യുദ്ധസജ്ജരായി മുന്നോട്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു.
ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണയും വാഗ്ദാനം ചെയ്തു. ഏപ്രിൽ ഒന്നിനു തുടങ്ങിയ ക്യാമ്പ് 31-നു സമാപിക്കും. പ്രസിഡൻറ് എൻ. ഗോപി അധ്യക്ഷത വഹിച്ചു.
സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ജോസഫ്, സെക്രട്ടറി ടി.പി. റോയി, രക്ഷാധികാരികളായ എസ്. ശരത്, പി.ബി. സുനിൽകുമാർ, പഞ്ചായത്തംഗം റോയി മോൻ, ജിഷ്‌ണു, രാജേന്ദ്രബാബു അനന്തപദ്‌മനാഭൻ, തങ്കച്ചൻ, ആൽബൻ ജോസഫ്, ജാക്‌സൻ, സുകുമാരൻ, രാധാകൃഷ്ണൻ, ജിഷ്ണു തുടങ്ങിയവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group