മല്ലപ്പള്ളി താലൂക്കാശുപത്രിക്ക് 50 കോടിയുടെ മന്ദിരം

മല്ലപ്പള്ളി താലൂക്കാശുപത്രിക്ക് 50 കോടിയുടെ മന്ദിരം
മല്ലപ്പള്ളി താലൂക്കാശുപത്രിക്ക് 50 കോടിയുടെ മന്ദിരം
Share  
2025 May 16, 08:54 AM
devatha

നിർമാണ ഉദ്ഘാടനം നാളെ


മല്ലപ്പള്ളി മല്ലപ്പള്ളി താലൂക്ക് ആശുപത്രി കെട്ടിട നിർമാണ ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് മൂന്നിന് മന്ത്രി വീണാ ജോർജ് നിർവഹിക്കുമെന്ന് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബാബു കൂടത്തിൽ പത്രസമ്മേളനത്തിൽ അറിയിച്ചു. മന്ത്രി കെ. കൃഷ്ണ‌ൻകുട്ടി അധ്യക്ഷത വഹിക്കും. എംഎൽഎമാരായ ആന്റോ ആന്റണി എംപി, മാത്യു ടി. തോമസ്, പ്രമോദ് നാരായൺ തുടങ്ങിയവർ പങ്കെടുക്കും.


ബേസ്മെന്റ് ഉൾപ്പെടെ ആറുനിലകളിലായി 7781 പതുരശ്രമീറ്റർ വിസ്ത‌ാരമുള്ള നിർദിഷ്ട കെട്ടിടത്തിന് 22.80 മീറ്ററാണ് ഉയരം. 50.45 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. കെഎസ്ഇബി സിവിൽ വിഭാഗത്തിനാണ് നിർമാണച്ചുമതല. ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് സൊസൈറ്റിയാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. 30 മാസത്തിനുള്ളിൽ പണി പൂർത്തിയാക്ക് 2028 സെപ്റ്റംബർ അവസാനം ആരോഗ്യവകുപ്പിന് കെട്ടിടം കൈമാറണം. അതിനുശേഷം സിവിൽ ഇനങ്ങൾക്ക് അഞ്ചും ഇലക്ട്രിക്കലിന് മൂന്നും വർഷത്തെ പരിപാലന ചുമതല കരാറുകാർ വഹിക്കണം.


കോട്ടയം-കോഴഞ്ചേരി റോഡിൽനിന്ന് കയറി വരുന്നയിടത്തെ തറനിരപ്പിലുള്ള നിലയിൽ അത്യാഹിത വിഭാഗമാണ് ഉണ്ടാകുക. എക്സ്റേ, ഇ.സി.ജി. എന്നിവയും ചെറിയ ശസ്ത്രക്രിയകൾ ചെയ്യാനുള്ള സൗകര്യവും ഇവിടെയുണ്ടാകും. അഞ്ച് കിടക്കകളുള്ള നിരീക്ഷണ വാർഡും ഉണ്ട്. ഡോക്ടർമാരുടെ പരിശോധനമുറികളും ഇവിടെയാണ്.


ഇതിന് മുകളിലുള്ള ഒന്നാംനിലയിൽ ഔട്ട് പേഷ്യന്റ്റ് വിഭാഗവും മരുന്നുവിതരണകേന്ദ്രവും പ്രവർത്തിക്കും. സർജറി, ഗൈനക്കോളജി, പീഡിയാട്രിക്, ഓർത്തോ, ഇഎൻടി, സൈക്യാട്രി, ഡെൻ്റൽ, ശ്വാസ് ക്ലിനിക്ക്, എൻസിഡി ക്ലിനിക്ക്, ഫാർമസി, ഫാർമസി സ്റ്റോർ, അൾട്രാസൗണ്ട് സ്കാൻ എന്നിവയുടെ മുറികളും ഇവിടെയാണ്.


രണ്ടാംനിലയിൽ തീവ്രപരിചരണ വിഭാഗം, ലാബുകൾ, മെഡിക്കൽ സൂപ്രണ്ടിന്റെ മുറി എന്നിവയാണുള്ളത്. മൂന്നാംനിലയിൽ മൂന്ന് ശസ്ത്രക്രിയാ മുറികളുണ്ടാകും. വനിതാ വാർഡാക്കുന്ന പഴയ കെട്ടിടത്തിൻ്റെ ഒന്നാംനിലയിൽനിന്ന് രോഗികളെ ഇവിടേക്ക് കൊണ്ടുവരാൻ പാലവും തീർക്കും. നാലാംനിലയിൽ ഡയാലിസിസ് ഹാളാണ്. ശസ്ത്രക്രിയയ്ക്കുശേഷം രോഗികളെ പ്രവേശിപ്പിക്കുന്ന തീവ്രപരിചരണ വിഭാഗവും പ്രവർത്തിക്കും. അഞ്ചാം നിലയിൽ പുരുഷന്മാരുടെ വാർഡാണ്. 32 കിടക്കകൾ ഉണ്ടാകും. പുറമേ പേവാർഡും പ്രവർത്തിക്കും.


ഇപ്പോൾ ഒ.പി.പ്രവർത്തിക്കുന്ന ജില്ലാപഞ്ചായത്ത് നിർമിച്ച കെട്ടിടം യൂട്ടിലിറ്റി ബ്ലോക്ക് ആയി ഉപയോഗിക്കും. മല്ലപ്പള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ്. വിദ്യാമോൾ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ സി.എൻ. മോഹനൻ, ബ്ലോക്ക് അംഗങ്ങളായ സിന്ധു സുബാഷ് കുമാർ, സുധികുമാർ, ആശുപത്രി സൂപ്രണ്ട് ഡോ, സിനീഷ് പി.ജോയ് എന്നിവർ വിവരങ്ങൾ നൽകി.


SAMUDRA
MANNAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan