
മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും
മേള 22 വരെ
പത്തനംതിട്ട: 'എൻ്റെ കേരളം' മെഗാപ്രദർശന വിപണന കലാമേളയ്ക്ക്
പത്തനംതിട്ട ശബരിമല ഇടത്താവളത്തിൽ വെള്ളിയാഴ്‌ച തുടക്കം. വൈകീട്ട് അഞ്ചിന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിക്കും. 22-ന് മേള അവസാനിക്കും. രാവിലെ 10 മുതൽ രാത്രി ഒമ്പതുവരെയാണ് പ്രദർശനം. പ്രവേശനം സൗജന്യം.
71,000 ചതുരശ്രയടിയിൽ ഒരുക്കിയ പവിലിയനിൽ 186 ശീതികരിച്ച സ്റ്റാളുകളുണ്ട്. കലാ- സാംസ്‌കാരിക പരിപാടി, മെഗാ ഭക്ഷ്യമേള എന്നിവയ്ക്കായി പ്രത്യേക പവിലിയൻ, ഒരേസമയം 250 പേർക്ക് ഇരുന്ന് ഭക്ഷണം കഴിച്ച് കലാപരിപാടി കാണാം. കുടുംബശ്രീക്കാണ് ഭക്ഷ്യമേളയുടെ ചുമതല. 1500 ചതുരശ്രയടിയിലുള്ള ശീതികരിച്ച മിനി സിനിമാ തിയേറ്ററാണ് മറ്റൊരാകർഷണം.
കാർഷിക വിപണന പ്രദർശന മേള, കാരവൻ ടൂറിസം ഏരിയാ, കരിയർ ഗൈഡൻസ്, സ്റ്റാർട്ടപ്പ് മിഷൻ, ശാസ്ത്ര-സാങ്കേതിക പ്രദർശനം, സ്പോർട്‌സ് പ്രദർശനം, സ്കൂൾ മാർക്കറ്റ്, സൗജന്യ സർക്കാർ സേവനം, കായിക-വിനോദ പരിപാടി, പോലീസ് ഡോഗ് ഷോ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകീട്ട് 6.30 മുതൽ ഭാരത് ഭവൻ അവതരിപ്പിക്കുന്ന 'നവോത്ഥാനം-നവകേരളം' മൾട്ടിമീഡിയ ദൃശ്യാവിഷ്കാരമുണ്ടാകും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group