
കൊല്ലം : ലഹരിവ്യാപനത്തിനെതിരേ വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് കൊല്ലം സിറ്റി പോലീസ് നടപ്പാക്കുന്ന 'മുക്ത്യോദയം' കർമപദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ വകുപ്പുകളിൽനിന്നുള്ള കൗൺസിലർമാർക്ക് പരിശീലനം നൽകി. കരുനാഗപ്പള്ളി എസിപി അഞ്ജലി ഭാവന ഉദ്ഘാടനം ചെയ്‌തു. കൊല്ലം സിറ്റി അഡീഷണൽ പോലീസ് സൂപ്രണ്ട് എൻ. ജീജി അധ്യക്ഷനായി. വിമുക്തി ജില്ലാ കോഡിനേറ്റർ ജെ.എസ്. അരവിന്ദ്‌ഘോഷ് പ്രസംഗിച്ചു.
ജില്ലാ മെന്റൽ ഹെൽത്ത് പ്രോജക്ട് വിഭാഗത്തിൽനിന്നുള്ള വിദഗ്‌ധർ ക്ലാസ് നയിച്ചു. ആർദ്രനികേതൻ, ഡിസിആർസി, വൊളന്റിയർ കൗൺസിലർമാർ, വിമുക്തി, ക്യുഎസ്എസ്.എസ്, ഡിസ്ട്രിക്‌ട് ചൈൽഡ് പ്രൊട്ടക്‌ഷൻ യൂണിറ്റ്, സ്കൂൾ കൗൺസിലർമാർ തുടങ്ങി വിവിധ വിഭാഗങ്ങളിൽനിന്നുള്ളവർ പങ്കെടുത്തു. ജില്ലാ പോലീസ് മേധാവി കിരൺ നാരായണൻ, ജില്ലാ മെന്റൽ ഹെൽത്ത് പ്രോജക്ട് വിഭാഗം നോഡൽ ഓഫീസർ ഡോ. നമിതാ നസീർ തുടങ്ങിയവർ നേതൃത്വം നൽകി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group