
ചാത്തന്നൂർ: ലഹരിക്കെതിരേ യുവാക്കളെ അണിനിരത്തുക എന്ന ലക്ഷ്യമിട്ട്, 'കാൽപ്പന്തുകളിയാണെൻ്റെ ലഹരി' എന്ന സന്ദേശമുയർത്തി ആദിച്ചനല്ലൂർ പഞ്ചായത്ത് 16-ാം വാർഡ് കുടുംബശ്രീ എഡി.എസിൻന്റെ നേതൃത്വത്തിൽ ഫുട്ബോൾ മത്സരം തുടങ്ങി.
മൈലക്കാട് തുലവിള ക്ഷേത്രമൈതാനത്ത് ആരംഭിച്ച മത്സരം കൊല്ലം സിറ്റി സ്പെഷ്യൽ ബ്രാഞ്ച് എസിപി എ. പ്രദീപ്‌കുമാർ ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് രേഖ എസ്.ചന്ദ്രൻ അധ്യക്ഷയായി.
പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി മുൻ അധ്യക്ഷനും ടൂർണമെന്റ് സംഘാടകസമിതി ജനറൽ കൺവീനറുമായ പ്ലാക്കാട് ടിങ്കു, സിഡിഎസ് പ്രതിനിധി ആർ. കലജാദേവി, എസ്ഐ സുജിത് ജി.നായർ, ഷിബു മനോഹർ, എസ്. വിനോദ്കുമാർ, സേതുലക്ഷ്‌മി, പ്രതിഭ ബിജു, ശ്യാം, പൊന്നൻ, ഷാനവാസ്, വിക്രമൻപിള്ള എന്നിവർ പ്രസംഗിച്ചു.
ഉദ്ഘാടനമത്സരത്തിൽ ഡീഗോ മൈലക്കാട് എതിരില്ലാത്ത ഒരു ഗോളിന് മയ്യനാട് മാജിക്കൽ ബൂട്ട്സിനെ പരാജയപ്പെടുത്തി. രണ്ടാം മത്സരത്തിൽ പരവൂർ ജയ്ഹിന്ദ് എഫ്‌സി ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് മൈലം സോക്കർ അക്കാദമിയെ പരാജയപ്പെടുത്തി.
വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് കൊല്ലം സ്പോർട്‌സ് അക്കാദമി-കൊട്ടിയം എഫ്‌സി ചാമ്പ്യൻസ്, നാലിന് നെടുമ്പന സാൽഗോക്കർ അക്കാദമി കൊട്ടിയം യുവ, അഞ്ചിന് പരവൂർ ജെകെഎഫ്എ മൈലക്കാട് ഡീഗോ എന്നിവർ ഏറ്റുമുട്ടും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group