
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ മർച്ചന്റ്സ് അസോസിയേഷന്റെ 55-ാം
വാർഷിക പൊതുയോഗവും കുടുംബസംഗമവും നടന്നു. പെരിന്തൽമണ്ണ കെഎസ്ഇബി സബ്സ്റ്റേഷൻ്റെ അമിത ലോഡും കാലപ്പഴക്കവും കാരണം വൈദ്യുതിതടസ്സം പതിവാണെന്നും ഇടവിട്ടുള്ള വൈദ്യുതിതടസ്സം വ്യാപാരമേഖലയെ പ്രതികൂലമായി ബാധിക്കുന്നതായും പട്ടിക്കാട് പുതിയ 110 കെവി സബ്സ്റ്റേഷൻ സ്ഥാപിച്ച് പെരിന്തൽമണ്ണയിലെ വൈദ്യുതിപ്രതിസന്ധിക്ക് പരിഹാരം കാണണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഒരാടുംപാലം മാനത്തുമംഗലം ബൈപ്പാസ് റോഡിൻ്റെ നിർമാണം എത്രയും പെട്ടെന്ന് പൂർത്തീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. നജീബ് കാന്തപുരം എംഎൽഎ ഉദ്ഘാടനം ചെയ്‌തു. പെരിന്തൽമണ്ണ നഗരസഭാധ്യക്ഷൻ പി, ഷാജി മുഖ്യാതിഥിയായി പങ്കെടുത്തു. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് പി.ടി.എസ്. മൂസു അധ്യക്ഷനായി. ചടങ്ങിൽ മുതിർന്ന വ്യാപാരികളെ ആദരിച്ചു. വാർഷികത്തോടനുബന്ധിച്ച് വ്യാപാരികളുടെ കലാകായികമത്സരങ്ങളും നടന്നു. വീടില്ലാത്ത വ്യാപാരിക്ക് വീട് നൽകുന്ന പദ്ധതിയുടെ പ്രഖ്യാപനചടങ്ങ് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വർക്കിങ് പ്രസിഡൻറും ജില്ലാ പ്രസിഡൻറുമായ പി. കുഞ്ഞാവു ഹാജി നിർവഹിച്ചു.
ജനറൽ സെക്രട്ടറി സി.പി. മുഹമ്മദ് ഇഖ്ബാൽ, ട്രഷറർ ലത്തീഫ് ടാലന്റ്, ജില്ലാ സെക്രട്ടറി അക്രം ചുണ്ടയിൽ, താജുദ്ദീൻ ഉറുമാൻചേരി, ആരിഫ് കരുവാരക്കുണ്ട്, ചമയം ബാപ്പു, ഡോ. നിളാർ മുഹമ്മദ്, ഷാലിമാർ ഷൗക്കത്ത്, ലിയാകത്ത് അലിഖാൻ തുടങ്ങിയവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group