സയൻസ് സിറ്റിയിൽ ഒരുങ്ങുന്നു, ജൈവവൈവിധ്യ പാർക്ക്

സയൻസ് സിറ്റിയിൽ ഒരുങ്ങുന്നു, ജൈവവൈവിധ്യ പാർക്ക്
സയൻസ് സിറ്റിയിൽ ഒരുങ്ങുന്നു, ജൈവവൈവിധ്യ പാർക്ക്
Share  
2025 May 15, 08:40 AM
devatha

കോഴാ പത്തുവർഷം മുമ്പ് നിർമാണം തുടങ്ങിയ സയൻസ് സിറ്റി ഈ വേനലവധിക്കാലത്ത് തുറന്ന് കൊടുക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു സർക്കാർ, സയൻസ് സിറ്റിയുടെ ഒന്നാംഘട്ടത്തിൻ്റെ ഉദ്ഘാടനം 29-ന് മുഖ്യമന്ത്രി നിർവഹിക്കും.


കഴിഞ്ഞ പാർലമെൻ്റ് തിരഞ്ഞെടുപ്പിനുമുമ്പ് ഉദ്ഘാടനത്തിന് ശ്രമം നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല. ഇതോടെ നിർമാണ പ്രവർത്തനങ്ങളുടെ വേഗം കൂട്ടിയിരുന്നു.


ഒന്നാംഘട്ടമായി സയൻസ് സെൻ്റർ തുറന്നുകൊടുക്കുന്നതിന് മുന്നോടിയായി റോഡുകൾ, കാമ്പസ് വൈദ്യുതീകരണം, ജലവിതരണ സംവിധാനം. സന്ദർശകർക്കുള്ള ഭക്ഷണശാല, ശൗചാലയ സംവിധാനം എന്നിവ പൂർത്തിയാക്കി വരുകയാണ്.


ജൈവവൈവിധ്യ പാർക്ക്


സയൻസ് സിറ്റി കാമ്പസിൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും കുറവിലങ്ങാട് ഗ്രാമപ്പഞ്ചായത്തിൻ്റെയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ സഹകരണത്തോടെ വിപുലമായ ഒരു ജൈവവൈവിധ്യ പാർക്ക് സ്ഥാപിക്കാനുള്ള പണികളും പുരോഗമിക്കുകയാണ്.


സംസ്ഥാനത്തെ വനങ്ങളിൽ ലഭ്യമായ തനത് സസ്യങ്ങൾ, ഔഷധ സസ്യങ്ങൾ, അന്യംനിന്നു പോകുന്ന അപൂർവ സസ്യ ഇനങ്ങൾ, ഓർക്കിഡുകൾ, കള്ളിച്ചെടികൾ, ഉദ്യാന സസ്യങ്ങൾ, സുഗന്ധവ്യഞ്ജന സസ്യങ്ങൾ, വിവിധതരം മുളകൾ, പനവർഗ ചെടികൾ എന്നിവയുടെ വിപുലമായ ശേഖരമാണ് ജൈവവൈവിധ്യ ഉദ്യാനത്തിലുണ്ടാകുക. ഓരോ സസ്യത്തിലും സന്ദർശകർക്ക് മനസ്സിലാക്കാനായി സസ്യത്തിന്റെ പേര്, ബൊട്ടാണിക്കൽ പേര്, വിശദാംശങ്ങളടങ്ങിയ ബോർഡുകൾ എന്നിവകൂടി ഉൾപ്പെടുത്തിയുള്ള സംവിധാനമാണ് വിഭാവനം ചെയ്യുന്നത്. ജൈവവൈവിദ്ധ്യ ഉദ്യാനത്തിൻറെ നിർമാണ ഉദ്ഘാടനവും സയൻസ് സെൻ്ററിൻ്റെ ഒന്നാംഘട്ട ഉദ്ഘാടനത്തിനൊപ്പം മുഖ്യമന്ത്രി നിർവഹിക്കും.


രാജ്യത്തെ മികച്ച ബൊട്ടാണിക്കൽ ഗാർഡനാകും കോട്ടയം സയൻസ് സിറ്റിയിൽ സജ്ജമാകുകയെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.



SAMUDRA
MANNAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan