
ചേർത്തല: വിദ്യാഭ്യാസ ജില്ലാ ഓഫീസറെ നിയമിക്കാതെ ഓഫീസ് നാഥനില്ലാക്കളരിയാക്കുന്നതായി ആരോപിച്ച് കെപിഎസ്ടിഎ ജില്ലാ കമ്മിറ്റി വിദ്യാഭ്യാസ ഓഫീസിനു മുന്നിൽ സമരം നടത്തി. പുതിയ അധ്യയനവർഷം തുടങ്ങാനിരിക്കേ ഒരുമാസത്തിലേറെയായി ഒഴിഞ്ഞുകിടന്നിട്ടും ഓഫീസർ നിയമനം നടത്തിയിട്ടില്ല. എയ്‌ഡഡ് സ്‌കൂളുകളിലെ അധ്യാപകരുടെ നിയമന അംഗീകാരം, പിഎഫ് അനുമതി തുടങ്ങി നിരവധി ഫയലുകളാണ് ഓഫീസിൽ കെട്ടിക്കിടക്കുന്നത്.
കെഎഎസിനായി മാറ്റാതെ വിദ്യാഭ്യാസ ജില്ലാ ഓഫീസർ തസ്‌തിക പ്രമോഷൻ ട്രാൻസ്ഫർ തസ്‌തികയാക്കി മാറ്റണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. സമരം റവന്യൂ ജില്ലാ പ്രസിഡൻ്റ് കെ.ഡി. അജിമോൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന നിർവാഹകസമിതിയംഗം വി. ശ്രീഹരി അധ്യക്ഷനായി. നിർവാഹകസമിതിയംഗം സോണി പവേലിൽ മുഖ്യപ്രഭാഷണം നടത്തി. ഇ.ആർ. ഉദയകുമാർ, ബാബു രാമചന്ദ്രൻ, സാജു തോമസ്, നീനു വി. ദേവ്, പ്രിൻസി, കുര്യാക്കോസ് ആൻ്റണി, ഗിരീഷ് കമ്മത്ത്, കെ.എസ്. വിവേക് തുടങ്ങിയവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group