
കണ്ണൂർ: സ്വാതന്ത്ര്യസമര സേനാനിയും കമ്യൂണിസ്റ്റ് തേതാവുമായിരുന്ന മൊയാരത്ത് ശങ്കരൻ്റെ പേരിലുള്ള പുരസ്‌കാരം സ്പീക്കർ എ.എൻ.ഷംസീറിൽനിന്ന് മന്ത്രി എം.ബി. രാജേഷ് ഏറ്റുവാങ്ങി. മൊയാരത്ത് ശങ്കരൻ ഫൗണ്ടേഷനു കീഴിലെ മൊയാരത്ത് ശങ്കരൻ സ്‌മാരക ലൈബ്രറി ആൻഡ് റിസർച്ച് സെൻ്റർ ആണ് പുരസ്‌കാരം ഏർപ്പെടുത്തിയത്.
മാലിന്യമുക്ത നവകേരളം സൃഷ്ടിക്കുന്നതിന് മാതൃകാപരമായ നേതൃത്വം നൽകിയതിനാണ് അവാർഡ് എന്നത് ഏറെ അഭിമാനകരമാണ് -എം.ബി.രാജേഷ് പറഞ്ഞു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അധ്യക്ഷനായി. മൊയാരത്ത് ശങ്കരന്റെ മകൻ മൊയാരത്ത് ജനാർദനൻ, താവം ബാലകൃഷ്ണൻ, പുല്ലായിക്കൊടി ചന്ദ്രൻ എന്നിവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group