
മുള്ളരിങ്ങാട് : കാട്ടാനശല്യത്തിന് പരിഹാരം തേടി ജനപ്രതിനിധികൾ കോട്ടയം സിസിഎഫ് (ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റി ആർ.എസ്.അരുണിനെ കണ്ടു. തൊട്ടിയർ പദ്ധതിയുടെ പെൻസ്റ്റോക്ക് പൈപ്പ് കടന്നുപോകുന്നഭാഗം സിസിഎഫ് പരിശോധിച്ച് ആനത്താരയ്ക്ക് എന്തെങ്കിലും തടസ്സമുണ്ടോന്ന് നോക്കും. റോഡിന് ഇരുവശത്തെയും കാട് വെട്ടിനീക്കും. ഇതുവഴി ദൂരെനിന്ന് തന്നെ വഴിയാത്രക്കാർക്ക് ആനയെവഴിയോരത്ത് ഉണ്ടെങ്കിൽ കണ്ടെത്താൻ സൗകര്യം ഒരുക്കും. മഴക്കാലത്തിനു മുൻപ് ആനകളെ ഉൾക്കാട്ടിലേക്ക് തുരത്താൻ നടപടിയെടുക്കും. ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തി പ്രധാന റോഡിലും ഗ്രാമീണ റോഡിലും സോളാർ ലൈറ്റ് സ്ഥാപിക്കും. തുടങ്ങിയ കാര്യങ്ങളിൽ ഉറപ്പ് കിട്ടിയതായി ജനപ്രതിനിധികൾ അറിയിച്ചു. വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡൻ്റ് എം.എ.ബിജു, ബ്ലോക്ക് പ്രസിഡന്റ് കെ.കെ.രവി, പഞ്ചായത്തംഗം ജിജോ ജോസഫ് എന്നിവരാണ് സിസിഎഫുമായി ചർച്ച നടത്തിയത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group