
പെരിന്തൽമണ്ണ പെരിന്തൽമണ്ണ ജില്ലാ ആശുപതിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിൻ്റെ ഭാഗമായി 2024-25-ൽ എംപി ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ച നേത്രശസ്ത്രക്രിയക്കുള്ള ഓപ്പറേഷൻ തിയേറ്ററും ജില്ലാ പഞ്ചായത്ത് ബ്ലഡ് ബാങ്ക് ഫണ്ട് ഉപയോഗിച്ച് നവീകരിച്ച തിയേറ്റർ കോംപ്ലക്‌സും ഇ.ടി. മുഹമ്മദ് ബഷീർ എംപി ഉദ്ഘാടനം ചെയ്‌തു. ഗൈനക്കോളജി, ജനറൽ സർജറി, ഇഎൻടി, ഓർത്തോപീഡിക്‌സ് എന്നിവയ്ക്കായുള്ള മൂന്ന് ഓപ്പറേഷൻ തിയേറ്ററുകളും നവീകരിച്ച ഓട്ടോക്ലേവ് സംവിധാനവും പ്രീ മെഡിക്കേഷൻ-റിക്കവറി റൂമുകളും ഉൾക്കൊള്ളുന്നതാണ് നവീകരിച്ച ഓപ്പറേഷൻ തിയേറ്റർ കോംപ്ലക്സ്.
ചടങ്ങിൽ ഡയാലിസിസ് യൂണിറ്റിൻ്റെ മാലിന്യപ്രശ്‌നം പരിഹരിക്കാൻ അനുവദിച്ച ഇഫ്ലുവെന്റ് ട്രീറ്റ്മെൻറ് പ്ലാൻ്റിൻ്റെ നിർമാണപ്രവൃത്തി ഉദ്ഘാടനം നജീബ് കാന്തപുരം എംഎൽഎയും നിർവഹിച്ചു. നേത്രശസ്ത്രക്രിയക്കുള്ള ഓപ്പറേഷൻ തിയേറ്റർ എംപി ഫണ്ടിൽനിന്നുള്ള 12 ലക്ഷം രൂപ വിനിയോഗിച്ചാണ് സജ്ജീകരിച്ചത്. ശസ്ത്രക്രിയകളെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരാനായി നവീകരിച്ച ഓപ്പറേഷൻ തിയേറ്റർ കോംപ്ലക്‌സിന് 40 ലക്ഷം രൂപയാണ് ജില്ലാ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ബ്ലഡ് ബാങ്ക് അനുവദിച്ചത്. 30 ലക്ഷം രൂപ ജില്ലാ പഞ്ചായത്തും വകയിരുത്തി. സ്ഥലപരിമിതിമൂലം നിലവിലെ ഓപ്പറേഷൻ തിയേറ്ററിൽ ഏറെ ബുദ്ധിമുട്ടുണ്ടായിരുന്നു. വിശാലമായ ഓപ്പറേഷൻ തിയേറ്റർ ഉദ്ഘാടനം ചെയ്യുന്നതോടെ എല്ലാവിധ ഓപ്പറേഷനുകളും ബുദ്ധിമുട്ടില്ലാതെ നടത്താനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ഒൻപത് ഡയാലിസിസ് മെഷീനുകളുള്ള പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് സെന്ററിൽ പ്രതിദിനം 24 ഡയാലിസിസ് നടത്താൻ സൗകര്യമുണ്ട്. പ്രതിദിനം 10,000 ലിറ്റർ മലിനജലം ശുദ്ധീകരിക്കാനാകുന്ന ആധുനിക പ്ലാൻ്റിന്റെ പ്രവൃത്തി ഉദ്ഘാടനമാണ് ഒപ്പം നടന്നത്, പുനരുപയോഗം ചെയ്യാൻ കഴിയുന്നവിധത്തിലുള്ള നൂതന അൾട്രാഫിൽട്രേഷൻ ടെക്നോളജി ഉപയോഗിച്ചാണ് പ്ലാൻ്റ് നിർമിക്കുന്നത്. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഇസ്‌മായിൽ മൂത്തേടം, സൂപ്രണ്ട് എൽ. ഷീന ലാൽ, ഡോ. എ.കെ. റഊഫ്, ജനപ്രതിനിധികളായ നസീബ അസീസ്, സറീന ഹസീബ, എൻ.എ. കരിം, ആലിപ്പറ്റ ജമീല, എ.കെ. മുസ്തഹ തുടങ്ങിയവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group