കളർകോട് അപകടം: മെഡിക്കൽ വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് സഹായധനം കൈമാറി

കളർകോട് അപകടം: മെഡിക്കൽ വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് സഹായധനം കൈമാറി
കളർകോട് അപകടം: മെഡിക്കൽ വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് സഹായധനം കൈമാറി
Share  
2025 May 13, 09:45 AM

അമ്പലപ്പുഴ കളർകോട്ടുണ്ടായ അപകടത്തിൽ മരിച്ച ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കൽ കോളേജിലെ രണ്ടു വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് കേരള ആരോഗ്യസർവകലാശാല അഞ്ചുലക്ഷം രൂപ വീതം നൽകി. സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിൽ അകാലത്തിൽ മരിക്കുന്ന വിദ്യാർഥികളുടെ കുടുംബാംഗങ്ങൾക്ക് സഹായധനം നൽകുന്ന പദ്ധതിയിൽ ആദ്യ സഹായവിതരണമാണിത്.


കഴിഞ്ഞ ഡിസംബർ രണ്ടിനു രാത്രിയുണ്ടായ അപകടത്തിൽ മെഡിക്കൽ കോളേജിലെ ആറ് ഒന്നാം വർഷ വിദ്യാർഥികളാണു മരിച്ചത്. ആൽവിൻ ജോർജ്, ആയുഷ് ഷാജി എന്നിവരുടെ അമ്മമാർ ആരോഗ്യസർവകലാശാലാ വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മലിൻ്റെ പക്കൽനിന്ന് തുക ഏറ്റുവാങ്ങിയപ്പോൾ വൈകാരികമായ നിമിഷങ്ങൾക്കാണ് സാക്ഷ്യംവഹിച്ചത്.


കോളേജ് പ്രിൻസിപ്പൽ ഡോ. സി.ജെ. ജെസി അധ്യക്ഷയായി. പ്രോ-വൈസ് ചാൻസലർ ഡോ. സി.പി. വിജയൻ, രജിസ്ട്രാർ ഡോ. എസ്. ഗോപകുമാർ, സർവകലാശാലാ ഡീൻ ഡോ. ആശിഷ് രാജശേഖരൻ, മുൻ പ്രിൻസിപ്പൽ ഡോ. മിറിയം വർക്കി, പി.ടി.എ. പ്രസിഡൻ്റ് സി. ഗോപകുമാർ, യൂണിയൻ ചെയർമാൻ മുഹമ്മദ് ആഷിക് എന്നിവർ പ്രസംഗിച്ചു.



SAMUDRA
MANNAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan