
കോട്ടയ്ക്കൽ വിശുദ്ധമായതിൽ നിന്ന് ഉദ്‌ഭവിക്കപ്പെട്ട സമസ്ത വിഭാഗീയത സൃഷ്ടിക്കാനുള്ളതല്ലെന്നും ഒരുമിച്ചു മുന്നോട്ടുപോകണമെന്നും ആഹ്വാനം ചെയ്ത് സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ. മൂന്നു ദിവസങ്ങളിലായി കോട്ടയ്ക്കലിൽ നടന്ന എസ്കെഎസ്എസ്എഫ് വെസ്റ്റ് ജില്ലാ സമ്മേളനത്തിൻ്റെ സമാപനപൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിൽ പ്രസംഗിച്ച സമുദായ നേതാക്കളെല്ലാം ഐക്യത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. 'നമ്മൾ ഒന്നിച്ചു പോകണം, പരസ്പ്‌പരം പഴിചാരരുത്, വിട്ടുവീഴ്ച്‌ചയ്ക്ക് എല്ലാവരും തയ്യാറാകണം, നേതാക്കളും പ്രവർത്തകരും സ്നേഹത്തോടെ പെരുമാറണം', ജിഫ്രി മുത്തുക്കോയ തങ്ങൾ ഐക്യത്തിൻ്റെ പ്രഖ്യാപനം നടത്തിയതോടെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും പിന്തുണച്ചു സംസാരിച്ചു.സമസ്‌തയെന്ന പ്രസ്ഥാനത്തെ ശക്തിപ്പെടുത്തേണ്ടതിന്റെയും ഒന്നിച്ചു നിന്നതിനാൽ നേടിയെടുത്ത മുന്നേറ്റത്തിന് കൂടുതൽ തിളക്കം സൃഷ്ടിക്കേണ്ടതിന്റെയും ആവശ്യകത നേതാക്കൾ ചൂണ്ടിക്കാട്ടി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയായി. ഐഡിയൽ കമ്മിറ്റ്‌മെന്റ്റ് ലീഡർ (ഐ.സി.എൽ) സമർപ്പണവും സാദിഖലി തങ്ങൾ നിർവഹിച്ചു, ജില്ലാ പ്രസിഡൻ്റ് പാണക്കാട് സയ്യിദ് അബ്ദുറശീദലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. ലക്ഷദ്വീപ് എം.പി. ഹംദുല്ല സഈദ്, പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, ഒ.പി.എം. അശ്റഫ് കുറ്റിക്കടവ് സംസാരിച്ചു. സമസ് കേന്ദ്ര മുശാവറ അംഗങ്ങളായ കോട്ടുമല മൊയ്‌തീൻകുട്ടി മുസ്‌ലിയാർ, ആദ്യശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാർ, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി കുരിയാട് തുടങ്ങിയവർ പങ്കെടുത്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group