പത്ത് സ്കൂ‌ൾ ബസുകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കി

പത്ത് സ്കൂ‌ൾ ബസുകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കി
പത്ത് സ്കൂ‌ൾ ബസുകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കി
Share  
2025 May 12, 09:14 AM

തിരുപ്പൂർ: ഉദുമൽപേട്ടയിൽ സ്‌കൂൾ ബസുകളുടെ ഫിറ്റ്നസ് പരിശോധിച്ചു. നിയമംപാലിക്കാത്ത 10 ബസുകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കി. ഉദുമൽപേട്ട ആർടിഒയുടെ കീഴിൽ വരുന്ന ഉദുമൽപേട്ട, മടത്തുകുളം താലൂക്കുകളിലായുള്ള 30 സ്വകാര്യ സ്‌കൂളുകളിലെ 148 ബസുകളാണ് പരിശോധിച്ചത്.


ഉദുമൽപേട്ട ആർഡിഒ എൻ. കുമാർ, ആർടിഒ ഭാസ്ക‌ർ, വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ അടങ്ങിയ സംഘമാണു പരിശോധന നടത്തിയത്.


സ്‌കൂൾ ബസുകൾക്കായി സംസ്ഥാന സർക്കാർ നിശ്ചയിച്ചിട്ടുള്ള മാർഗനിർദേശങ്ങൾ പാലിച്ചിട്ടുണ്ടോയെന്നാണു പ്രാഥമികമായി പരിശോധിച്ചത്. ബസിലെ തറ, പടികൾ, സീറ്റുകൾ, പ്രഥമശുശ്രൂഷ കിറ്റുകൾ, അടിയന്തരവാതിൽ എന്നിവയുടെ ഗുണനിലവാരം, വണ്ടിക്കുള്ളിലെ സിസിടിവി ക്യാമറകൾ, ജിപിഎസ് എന്നിവയുടെ വ്യക്തത തുടങ്ങിയവ പരിശോധനയ്ക്ക് വിധേയമാക്കി. ചില മാനദണ്ഡങ്ങളിൽ കണ്ട അപാകതകളെത്തുടർന്നാണ് 10 ബസുകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കിയതെന്ന് ആർഡിഒ കുമാർ പറഞ്ഞു. തെറ്റുകൾ തിരുത്തിയശേഷം, വാഹനങ്ങൾക്കു ഫിറ്റ്നസ് സർട്ടിഫിക്കറ്റിനായി വീണ്ടും അപേക്ഷിക്കാം.



SAMUDRA
MANNAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan