വന്യജീവികൾക്ക് തീറ്റയും വെള്ളവും

വന്യജീവികൾക്ക് തീറ്റയും വെള്ളവും
വന്യജീവികൾക്ക് തീറ്റയും വെള്ളവും
Share  
2025 May 12, 09:13 AM

മറയൂർ : വേനൽക്കാലത്ത് വെള്ളവും തീറ്റയും കിട്ടാതെ കാട്ടാനക്കൂട്ടം വനാതിർത്തിയിലെ ഗ്രാമങ്ങളിൽ ഇറങ്ങാതിരിക്കാൻ പദ്ധതി തയ്യാറാക്കി തമിഴ്‌നാട് വനംവകുപ്പ്.


കേരള അതിർത്തിപ്രദേശമായ ചിന്നാർ, ആനമല കടുവ സങ്കേതം വനമേഖലയിലാണ് പദ്ധതി നടപ്പാക്കുന്നത്. വനത്തിനുള്ളിൽത്തന്നെ കുടിവെള്ളത്തിന് സൗകര്യമൊരുക്കിയും തെങ്ങിൻ്റെ മടൽ വനത്തിനുള്ളിൽ എത്തിച്ചുമാണ് പദ്ധതി നടപ്പാക്കുന്നത്.


ചെറിയ കുളങ്ങൾ നിർമിച്ച് വാഹനത്തിൽ വെള്ളമെത്തിച്ച് നിറച്ചുവരുന്നു. തമിഴ്‌നാട് വനംവകുപ്പ് നടപ്പാക്കുന്ന പദ്ധതി നല്ല വിജയമാണെന്ന് അമ്പി. കൺസെർവേറ്റർ ഗണേശ് റാം പറഞ്ഞു.


വനാതിർത്തിയിൽ അമരാവതി ഡാമിൻ്റെ റിസർവോയറുണ്ട്. ഇവിടെയെത്തുന്ന കാട്ടാനക്കൂട്ടം ഡാമിന് സമീപമുള്ള ജനവാസ മേഖലയിൽ ഇറങ്ങാതിരിക്കാനാണ് വനംവകുപ്പ് ശ്രമിക്കുന്നത്. ചിന്നാർ വനത്തിൽനിന്ന് കാട്ടാനക്കൂട്ടം കാന്തല്ലൂർ ഗ്രാമങ്ങളിലെത്തുന്നത് തടയാൻ വനംവകുപ്പിന് കഴിയാതെ വരുന്നു. തീറ്റയും വെള്ളവും തേടിയാണ് കാട്ടാനക്കൂട്ടം കാന്തല്ലൂർ ഗ്രാമങ്ങളിലെത്തുന്നത്. മറയൂർ, കാന്തല്ലൂർ മേഖലയിലെ വനത്തിനുള്ളിലും കുടിവെള്ളവും തീറ്റയും ഒരുക്കുന്നതിന് പദ്ധതികൾ തയ്യാറാക്കിയാൽ കാട്ടാനശല്യം കുറയുമെന്ന് ഗ്രാമവാസികൾ പറയുന്നു.



SAMUDRA
MANNAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan