
ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യം
കുട്ടിക്കാനം: ജില്ലയുടെ സമഗ്രവികസനത്തിന് വഴികാട്ടാൻ അന്താരാഷ്ട്ര കേരള പഠനകോൺഗ്രസ് സെമിനാറിൽ ഇടുക്കി വികസന കമ്മിഷന് രൂപം നൽകി. എം. ജിനദേവൻ പഠനഗവേഷണകേന്ദ്രം സംഘടിപ്പിച്ച വനം പശ്ചിമഘട്ടം പ്ലാന്റേഷൻ സെമിനാറിലാണ് തീരുമാനം.
സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ. ജിജു പി. അലക്സ് ചെയർമാനായും കർഷകസംഘം ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യൻ കൺവീനറായും പ്രവർത്തിക്കും സംസ്ഥാന ആസൂത്രണ ബോർഡ് കാർഷികവിഭാഗം മേധാവി. എസ്.എസ്. നാഗേഷ്, സംസ്ഥാന ആസൂത്രണ ബോർഡ് ഡെപ്യൂട്ടി ഡയറക്‌ടർ ഡോ. ബി.എം. അനിൽകുമാർ എന്നിവരും കമ്മിഷനിൽ ഉണ്ടാകും.
സമാപനസമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്‌തു. എം. ജിനദേവൻ പഠനഗവേഷണകേന്ദ്രം കോഡിനേറ്റർ എം.ജെ. മാത്യു അധ്യക്ഷനായി. ഡോ. ടി.എം. തോമസ് ഐസക്, എം.എം. മണി എംഎൽഎ, സംഘാടക സമിതി ചെയർമാൻ സി.വി. വർഗീസ്, മരിയൻ കോളേജ് അഡ്‌മിനിസ്ട്രേറ്റർ ഫാ. തോമസ് എബ്രഹാം ഞള്ളിയിൽ, ഫാ.അജോ പേരുകാട്ടിൽ, ജനറൽ കൺവീനർ ആർ. തിലകൻ, മാത്യു വർഗീസ്, ഗോപിവൈദ്യൻ, പി.എസ്. രാജൻ എന്നിവർ സംസാരിച്ചു.
ഇടുക്കി പാക്കേജ്, അന്വേഷിക്കണം: ഡോ. തോമസ് ഐസക്
ഇടുക്കി പാക്കേജ് പൂർണമായി നടപ്പാക്കാനായില്ലെന്ന് ഡോ. ടി.എം. തോമസ് ഐസക്". കേരളം വളർന്നെങ്കിലും ഇടുക്കി തളരുന്നതായാണ് കണക്കുകളെന്നും അദ്ദേഹം പറഞ്ഞു. 2020-ൽ പന്ത്രണ്ടായിരം കോടി രൂപയുടെ ഇടുക്കി പാക്കേജാണ് പ്രഖ്യാപിച്ചത്. വയനാട്ടിൽ ഉൾപ്പെടെ പ്രഖ്യാപിച്ച പാക്കേജ് മികച്ച തരത്തിൽ നടപ്പാക്കിയപ്പോൾ ഇടുക്കിയിൽ എന്തുപറ്റിയെന്ന് പരിശോധിക്കണമെന്നും തോമസ് എസക് ആവശ്യപ്പെട്ടു.
ശ്രദ്ധേയമായി തോട്ടം മേഖല
ജില്ലയിലെ ഏറ്റവും പ്രധാന നാണ്യവിളകളായ ഏലം, തേയില മേഖലയിലെ പ്രതിസന്ധി സംബന്ധിച്ച സെമിനാർ ഏറെ ശ്രദ്ധേയമായി. സുസ്ഥിരമായ ഏലം കുരുമുളക് കൃഷി നൂതനാശയങ്ങളും ഇടപെടലുകളും എന്ന വിഷയത്തിലാണ് ചർച്ച നടന്നത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group