പുതുതലമുറ ധാർമികബോധമുള്ളവരാകണം- പി.എസ്. പ്രശാന്ത്

പുതുതലമുറ ധാർമികബോധമുള്ളവരാകണം- പി.എസ്. പ്രശാന്ത്
പുതുതലമുറ ധാർമികബോധമുള്ളവരാകണം- പി.എസ്. പ്രശാന്ത്
Share  
2025 May 12, 09:10 AM
moorad

ചങ്ങനാശേരി പുതുതലമുറ ധാർമിക ബോധമുള്ളവരാകണമെന്ന് ദേവസ്വംബോർഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്ത് പറഞ്ഞു. തൃക്കൊടിത്താനം മഹാക്ഷേത്രത്തിൽ അഞ്ചാമത് അഖിലഭാരത പാണ്ഡവിയ മഹാവിഷ്ണു സത്രത്തിൻ്റെ സത്രസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ നാട് വല്ലാത്ത അന്തരീക്ഷത്തിലേക്കാണ് പോകുന്നതെന്നും അദ്ദേഹ സൂചിപ്പിച്ചു. സ്വാർഥ താത്‌പര്യമുള്ളവരായി പുതുതലമുറ മാറരുത്. അവർ സ്നേഹവും കരുണയുള്ളവരുമാകാൻ ദേവസ്വം ബോർഡ് മഹാഭാരതം പഠിപ്പിക്കുന്നതിനുള്ള നടപടികൾ ക്ഷേത്രങ്ങളിൽ നടത്തും. ക്ഷേത്രം ഉപദേശകസമിതിയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ദേവസ്വംബോർഡും ഒരുമിച്ച് പ്രവർത്തിച്ചാൽ ക്ഷേത്രങ്ങളിൽ അഭിവൃദ്ധി ഉണ്ടാകുമെന്നും പ്രസിഡന്റ് പറഞ്ഞു. പഞ്ചദിവ്യ ദേശദർശൻ ചെയർമാൻ ബി. രാധാകൃഷ്ണമേനോൻ അധ്യക്ഷത വഹിച്ചു. അഡ്വ. ജോബ് മൈക്കിൾ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ. രാജു, ജില്ലാപഞ്ചായത്തംഗം മധു സുജിത്, പഞ്ചായത്ത് പ്രസിഡൻ്റ് മോളി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ടി. രഞ്ജിത്ത്, വാർഡ് മെമ്പർ ദീപാ ഉണ്ണിക്കൃഷ്ണ‌ൻ, ദേവസ്വം എക്സിക്യൂട്ടീവ് എൻജീനീയർ ഉപ്പിലിയപ്പൻ, അസിസ്റ്റൻ്റ് എൻജിനീയർ എം.വി. ഉണ്ണിക്കൃഷ്‌ണൻ, സബ്ഗ്രൂപ്പ് ഓഫീസർ എ. അരുൺ, പഞ്ചവാദ്യദർശൻ സെക്രട്ടറി പ്രസാദ് കളത്തൂർ, സെക്രട്ടറി പി.ആർ. രാജേഷ് തിരുമല തുടങ്ങിയവർ പ്രസംഗിച്ചു. പെരുവനം കുട്ടൻമാരാരും 51 സഹപ്രവർത്തകരും ഇരുകോൽ പഞ്ചാരിമേളം നടത്തി. കാഴ്‌ചശ്രീബലിയും ആനയൂട്ടും നടന്നു.


സമൂഹനന്മയ്ക്ക് സത്രങ്ങൾ അനിവാര്യം -ഹരികുമാർ കോയിക്കൽ


തൃക്കൊടിത്താനം സമൂഹനന്മയ്ക്ക് സത്രങ്ങൾ അനിവാര്യമാണെന്ന് എൻഎസ്.എസ് സെക്രട്ടറി ഹരികുമാർ കോയിക്കൽ പറഞ്ഞു. തൃക്കൊടിത്താനം മഹാക്ഷേത്രത്തിൽ നടക്കുന്ന അഞ്ചാമത് അഖിലഭാരത പാണ്ഡവിയ മഹാവിഷ്ണു സത്രത്തിന് തുടക്കംകുറിച്ച് നടന്ന മഹാനാരായണീയപാരായണത്തിന് ഭദ്രദീപപ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിൽ ഭക്തിയും സംസ്‌കാരവും നിറഞ്ഞ് നിൽക്കുമ്പോഴാണ് തിന്മകൾ മാറുന്നത്. അതിന് ഇതുപോലെയുള്ള സത്രങ്ങൾ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. മൂവായിരത്തിലധികം അമ്മമാർ പങ്കെടുത്ത മഹാനാരായണീയ പാരായണമാണ് ക്ഷേത്രത്തിൽ നടന്നത്. പഞ്ചദിവ്യദേശദർശൻ ചെയർമാൻ ബി. രാധാകൃഷ്ണമേനോൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡൻ്റ് എൻ. രാജ, സത്രസമിതി കൺവീനർ വിനോദ് ജി. നായർ ചക്കിട്ടപറമ്പിൽ, പ്രസാദ് കളത്തൂർ, എസ്. ജയകുമാർ, ജി. ശ്രീകുമാർ, ശ്യാം സുന്ദർ, ജി. നീലകണ്ഠൻപോറ്റി, സുജിത് സുന്ദർ, പി.ആർ. രാജേഷ് തിരുമല തേവള്ളി, സജികുമാർ തിനപ്പറമ്പിൽ, എം.ജെ. ചന്ദ്രകുമാരി, എസ്. ജയശ്രീ, ഗീതാ നടരാജൻ തുടങ്ങിയവർ പങ്കെടുത്തു.




SAMUDRA
MANNAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan