
കല്പറ്റ: രൂപിയൂറും ഭക്ഷണവിഭവങ്ങൾമുതൽ വസ്ത്രവൈവിധ്യങ്ങൾവരെ ഒരു കുടക്കീഴിലൊരുക്കി വിമെൻ ചേംബർ ഓഫ് കൊമേഴ്‌സ്. ഛായമുഖിയെന്ന പേരിൽ കല്പറ്റ എസ്കെഎംജെ സ്‌കൂളിലെ ജിനചന്ദ്രൻ മെമ്മോറിയൽ ഹാളിൽ പ്രദർശന-വിപണന മേള തുടങ്ങി.
മാത്യൂസ് ബിസിനസ് കോർപ്പറേഷൻ്റെയും സൂര്യകാന്തി റെസിൻഡൻറ് സ് അസോസിയേഷൻ്റെയും സ്റ്റാളുകളിലാണ് രുചിവൈവിധ്യങ്ങൾ പ്രധാനമായുള്ളത്. മധുരൈ സുങ്കുടി സാരിയും ആന്ധ്രപ്രദേശ് കലംകാരിയും രാജസ്ഥാൻ കോട്ടണുമെല്ലാം സഖി ഹോം ബോട്ടിക്ക് ബൈ പാർവതിയിലുണ്ട്.
സഹോദരങ്ങളായ സിസ ജോസഫും സെൻ്റ ജോസഫും ചേർന്നൊരുക്കിയ 'രംഗി'ൽ സാരിയുടെയും സൽവാറിൻ്റെയും കുർത്തയുടെയുമെല്ലാം ശേഖരമാണ്. എ.പി. സജനയും ഷീബ രഞ്ജിത്തും ചേർന്നൊരുക്കിയ 'വിവിധി'ൽ സാരികളുമുണ്ട്. ശ്രീഷ പ്രബിനിൻ്റെ മെറാക്കി ബോട്ടിക്കിൽ പുരിദാറിൻ്റെയും റെഡിമെയ്‌ഡ് മെറ്റീരിയൽസിൻ്റെയും കളക്‌ഷനാണ് പ്രധാനം. ഡോ. പി. ഷഹീലും ഡോ. ഹസ്‌നയും ചേർന്നുള്ള പുളിയാമ്പറ്റ വൈദ്യശാലയുടെ സ്റ്റാളുമുണ്ട്.
ആഭരണങ്ങളുടെ കളക്‌ഷനാണ് 'ടാഡ് പോൾ' ഫാൻസി ലോഞ്ച് ബൈ നന്ദന ഒരുക്കിയിരിക്കുന്നത്. ഛായമുഖി കല്പറ്റ നഗരസഭാധ്യക്ഷൻ ടി.ജെ. ഐസക് ഉദ്ഘാടനം ചെയ്തുതു. വിമെൻ ചേംബർ പ്രസിഡൻ്റ് ബിന്ദു മിൽട്ടൺ അധ്യക്ഷത വഹിച്ചു. വാൾനട്ട് കേക്ക് എംഡി ബിന്ദു ബെന്നി, മൗണ്ടെയിൻ സൈക്ലിങ് താരം മൈസ ബക്കർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. വിമെൻ ചേംബർ സെക്രട്ടറി എം.ഡി. ശ്യാമള സംസാരിച്ചു. രാവിലെ പത്തുമുതൽ വൈകീട്ട് അഞ്ചുവരെയാണ് മേള. ശനിയാഴ്ച സമാപിക്കും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group