
വടകര : റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരെ കാത്തുനിൽക്കുന്ന ഓട്ടോഡ്രൈവർമാർക്ക് തണലൊരുക്കുന്ന 'ഏയ് ഓട്ടോ' പദ്ധതിക്ക് വടകര റെയിൽവേ സ്റ്റേഷനിൽ തുടക്കമായി. സ്റ്റേഷൻ സൂപ്രണ്ട് ടി.പി. മനേഷ് ഉദ്ഘാടനംചെയ്‌തു. വത്സലൻ കുനിയിൽ അധ്യക്ഷതവഹിച്ചു.
പി.കെ. രാമചന്ദ്രൻ, മോഹനൻ അമ്പാടി, പി. അനൂപ്, പി.വി. റിയാസ്, എം. ഹംസ, എം.കെ. രാജീവ് എന്നിവർ സംസാരിച്ചു. അധ്യാപകനും സസ്യഗവേഷകനുമായ ദിലീപും വടകര റെയിൽവേ സ്റ്റേഷൻ സൗന്ദര്യവത്‌കരണ ശുചീകരണഫോറവും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഓട്ടോഡ്രൈവർമാരാണ് ചെടികൾ പരിപാലിക്കുക.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group