മോഷണവും കുറ്റകൃത്യങ്ങളും തടയാൻ മുൻകൈയെടുത്ത് വ്യാപാരികൾ

മോഷണവും കുറ്റകൃത്യങ്ങളും തടയാൻ മുൻകൈയെടുത്ത് വ്യാപാരികൾ
മോഷണവും കുറ്റകൃത്യങ്ങളും തടയാൻ മുൻകൈയെടുത്ത് വ്യാപാരികൾ
Share  
2025 May 10, 09:43 AM
samudra

മങ്കട : വർധിച്ചുവരുന്ന മോഷണം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിന് രാമപുരം ടൗണിലെ പൊതുഇടങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ച് വ്യാപാരികൾ. എല്ലായിടവും ലഭിക്കുന്ന രീതിയിലാണ് സിസിടിവി ക്യാമറകൾ സ്ഥാപിച്ചത്.

വ്യാപാരി വ്യവസായി ഏകോപന സമിതി രാമപുരം, പനങ്ങാങ്ങര സംയുക്ത യൂണിറ്റ് സമിതിയാണ് ഇതിനുപിന്നിൽ. വാർഷിക ജനറൽ ബോഡി യോഗ കുടുംബസംഗമ ഉപഹാരമായിട്ടാണ് യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ മാതൃകാ പദ്ധതി നടപ്പാക്കിയത്.


ക്യാമറകളുടെ ഉദ്ഘാടനം മങ്കട സബ് ഇൻസ്പെക്‌ടർ സി. ഷാജഹാൻ നിർവഹിച്ചു. ജില്ലാ സെക്രട്ടറി അസീസ് ഏർബാദ് വാർഷിക കുടുംബസംഗമം ഉദ്ഘാടനം ചെയ്തു‌തു. യൂണിറ്റ് പ്രസിഡൻ്റ് ഗഫൂർ പാലപ്ര അധ്യക്ഷത വഹിച്ചു. സംസ്ഥാന യൂത്ത് വിങ് ജനറൽ സെക്രട്ടറി ആക്രം ചുണ്ടയിൽ മുഖ്യപ്രഭാഷണം നടത്തി.


യൂണിറ്റ് സെക്രട്ടറി തോട്ടത്തൊടി മുസ്‌തഫ, കലകപ്പാറ ശാക്കിർ, മണ്ഡലം പ്രസിഡന്റ് മുഹമ്മദാലി തിരൂർക്കാട്, യൂസഫ് രാമപുരം, കുഞ്ഞിമൊയ്‌തീൻ, മുഹ്സിന കോലകണ്ണി, ഷാഫി കല്ലായി എന്നിവർ പ്രസംഗിച്ചു. കലാവിരുന്നിന് ഷബീർ വടക്കാങ്ങര നേതൃത്വം നൽകി. മുതിർന്ന കച്ചവടക്കാരെ ആദരിച്ചു. വനിതകൾക്കായി മെഹന്തി മത്സരവും നടന്നു.



SAMUDRA
MANNAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan