കഥാപാത്രങ്ങൾ മണ്ണിലിറങ്ങി; പുസ്‌തക വായനയിലേക്ക് മടങ്ങി കുട്ടികൾ

കഥാപാത്രങ്ങൾ മണ്ണിലിറങ്ങി; പുസ്‌തക വായനയിലേക്ക് മടങ്ങി കുട്ടികൾ
കഥാപാത്രങ്ങൾ മണ്ണിലിറങ്ങി; പുസ്‌തക വായനയിലേക്ക് മടങ്ങി കുട്ടികൾ
Share  
2025 May 09, 10:02 AM
dog

പുല്ലൂർ : കഥയിലെ കഥാപാത്രങ്ങൾ മണ്ണിലിറങ്ങി വന്നു. കുട്ടികൾ അവരുടെ കഥകൾ കേട്ടു. ഗ്രന്ഥാലയത്തിനകത്തെ അലമാരയിൽ വിശ്രമിക്കുന്ന പുസ്ത‌കങ്ങളെ കൂട്ടുകാരാക്കാൻ പുതുവഴികൾ തേടി വണ്ണാർവയലിലെ അഡ്വ. പി.കൃഷ്ണൻനായർ സ്‌മാരക ഗ്രന്ഥാലയം. ലൈബ്രറി കൗൺസിലിന്റെ വായനവെളിച്ചം പരിപാടിയുടെ ഭാഗമായി 'ബാലചന്ദ്രൻ മാഷും കുട്ട്യോളും' എന്ന ക്യാമ്പിലൂടെയാണ് കുട്ടികളെ വായനയുടെ ലോകത്ത് എത്തിച്ചത്.


വൈക്കം മുഹമ്മദ് ബഷീറിൻ്റെ കഥാപാത്രങ്ങളെ മണ്ണിലിറക്കി, ജീവൻ തുടിക്കുന്ന ഭാഷയിൽ ബാലചന്ദ്രൻ എരവിൽ കുട്ടികളോട് സംസാരിച്ചു. നാടകപ്രവർത്തകരായ അജയ് പ്രസിദ്, ജയചന്ദ്രൻ കോട്ടക്കൊച്ചി, തെയ്യം കലാകാരൻ കൃഷ്‌ണൻ കരിമ്പിൽ, രതീഷ് പാണംതോട് എന്നിവരും ക്യാമ്പിൽ ഒപ്പമുണ്ടായിരുന്നു.


ബഷീറിന്റെ മുച്ചീട്ടുകളിക്കാരൻ്റെ മകൾ, സ്ഥലത്തെ പ്രധാന ദിവ്യൻ എന്നീ കഥകളെ കുട്ടികൾക്കായി നാടകരൂപത്തിലാക്കി അവതരിപ്പിക്കാനും തീരുമാനിച്ചു.


അജയൻ ചാലിങ്കാലാണ് നാടകരചന നടത്തുന്നത്. ലൈബ്രറി കൗൺസിൽ താലൂക്ക് എക്സിക്യൂട്ടീവ് അംഗം സുനിൽ പട്ടേന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയ കമ്മിറ്റി പ്രസിഡൻ്റ് പി.പദ്‌മനാഭൻ അധ്യക്ഷനായി. വായനവെളിച്ചം കൺവീനർ ദിവ്യാ പ്രമോദ്, നന്ദിതാ സുധാകരൻ എന്നിവർ സംസാരിച്ചു.



SAMUDRA
MANNAN
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan