സംസ്ഥാനത്തിൻ്റെ വരുമാനം ഒരു ലക്ഷം കോടി കവിയും- മന്ത്രി

സംസ്ഥാനത്തിൻ്റെ വരുമാനം ഒരു ലക്ഷം കോടി കവിയും- മന്ത്രി
സംസ്ഥാനത്തിൻ്റെ വരുമാനം ഒരു ലക്ഷം കോടി കവിയും- മന്ത്രി
Share  
2025 May 09, 09:41 AM
dog

എടക്കര സംസ്ഥാനത്തിൻ്റെ ഇക്കൊല്ലത്തെ വരുമാനം ഒരു ലക്ഷത്തി അയ്യായിരം കോടി രൂപയായി വർധിക്കുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. എടക്കര സബ് ട്രഷറി കെട്ടിടത്തിൻ്റെ തറക്കല്ലിടൽ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


കേന്ദ്രസർക്കാർ അർഹമായ ഫണ്ട് തരാതെ ബുദ്ധിമുട്ടിക്കുന്നതാണ് സംസ്ഥാനം നേരിടുന്ന പ്രതിസന്ധി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് 110 ശതമാനം ഫണ്ട് കഴിഞ്ഞ സാമ്പത്തികവർഷം അനുവദിച്ചു. രണ്ടാം പിണറായി സർക്കാരിന് ആദ്യവർഷം വിവിധ പദ്ധതികളിലായി 33,000 കോടി രൂപയാണ് കേന്ദ്രം കേരളത്തിന് അനുവദിച്ചത്. എന്നാൽ ഇക്കൊല്ലം 6000 കോടി മാത്രമാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.


പഞ്ചായത്ത് പ്രസിഡൻ്റ് ഒ.ടി. ജെയിംസ് അധ്യക്ഷത വഹിച്ചു. വി.പി. അബ്ദുൾ വഹാബ് എംപി, പഞ്ചായത്ത് പ്രസിഡൻറുമാരായ പി. ഉസ്മാൻ, വിദ്യാ രാജൻ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷെറോണ റോയ്, ധനഞ്ജയൻ, ടി. രവീന്ദ്രൻ, ട്രഷറി ഡയറക്ട‌ർ വി. സാജൻ, മധ്യമേഖലാ ഡപ്യൂട്ടി ഡയറക്‌ടർ ഐ. ബിന്ദു, ജില്ലാ ട്രഷറി ഓഫീസർ എം.കെ. സ്‌മിജ, കെ. രാധാകൃഷ്‌ണൻ, വിനയൻ, വേണു. മുഹമ്മദ് റഫീഖ്, സുനിൽ കാരക്കോട് എന്നിവർ പ്രസംഗിച്ചു. ട്രഷറി പണിയാനായി പത്ത് സെൻ്റ് സ്ഥലം സൗജന്യമായി നൽകിയ എലവുംതിട്ട സജിയെ ചടങ്ങിൽ മന്ത്രി ആദരിച്ചു.



SAMUDRA
MANNAN
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan