'എന്റെ കേരളം' പ്രദർശനം മൂന്നാം ദിവസത്തിലേക്ക്

'എന്റെ കേരളം' പ്രദർശനം മൂന്നാം ദിവസത്തിലേക്ക്
'എന്റെ കേരളം' പ്രദർശനം മൂന്നാം ദിവസത്തിലേക്ക്
Share  
2025 May 09, 09:37 AM
dog

മലപ്പുറം: സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികത്തോടനുബന്ധിച്ച് മലപ്പുറം കോട്ടക്കുന്നിൽ നടക്കുന്ന എൻ്റെ കേരളം പ്രദർശന വിപണനമേളയിലേക്ക് രണ്ടാംദിനം ഒഴുകിയെത്തിയത് ആയിരങ്ങൾ. വൈവിധ്യമായ പ്രദർശനം ആസ്വദിക്കാൻ കൂടുതൽപേർ കുടുംബസമേതമെത്തിയപ്പോൾ വ്യാഴാഴ്‌ച രാവിലെമുതൽതന്നെ നഗരി നിറഞ്ഞു.


ഉച്ചയ്ക്ക് മോട്ടോർ വാഹനവകുപ്പിൻ്റെ നേതൃത്വത്തിൽ സെമിനാർ നടന്നു. ട്രാഫിക് നിയമങ്ങളെക്കുറിച്ച് അവബോധം നൽകുന്നതായിരുന്നു സെമിനാർ. ജോയിന്റ് ആർടിഒ ഷാജു എ. ബക്കർ ഉദ്ഘാടനംചെയ്‌തു. കെ.ജി. ദിലീപ്‌കുമാർ ക്ലാസിന് നേതൃത്വംനൽകി. അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സി.ജെ. ഷോൺ സംസാരിച്ചു. വൈകീട്ട് അതുൽ നറുകരയും സംഘവും നടത്തിയ ഗാനമേളക്കും നിറഞ്ഞ സദസ്സാണ് സാക്ഷിയായത്.


മേളയിൽ ഇന്ന്


രാവിലെ 10.30-ന് ആയുർവേദ വകുപ്പ് നയിക്കുന്ന 'സ്ത്രീരോഗം പ്രതിരോധവും പ്രതിവിധിയും ആയുർവേദത്തിലൂടെ', 'ഗർഭധാരണത്തിനുള്ള മുന്നൊരുക്കങ്ങളും പ്രസവാനന്തര ശുശ്രൂഷയും ആയുർവേദത്തിലൂടെ' എന്നീ വിഷയങ്ങളിൽ സെമിനാർ നടക്കും.


ഉച്ചയ്ക്ക് രണ്ടിന് 'സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം' എന്ന വിഷയത്തിലും സൈമിനാർ നടക്കും. വൈകീട്ട് ഏഴ് മുതൽ സൂഫി ഗായകരായ സമീർ ബിൻസിയും ഇമാമും നയിക്കുന്ന സൂഫി സംഗീതനിശ അരങ്ങിലെത്തും.



SAMUDRA
MANNAN
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan