കാർഷികേതര മികവിൽ മരിയാപുരം പഞ്ചായത്ത് കുടുംബശ്രീ

കാർഷികേതര മികവിൽ മരിയാപുരം പഞ്ചായത്ത് കുടുംബശ്രീ
കാർഷികേതര മികവിൽ മരിയാപുരം പഞ്ചായത്ത് കുടുംബശ്രീ
Share  
2025 May 09, 09:34 AM
dog

ഒരുലക്ഷം രൂപയും ഫലകവുമാണ് പുരസ്കാരം


ചെറുതോണി: കുടുംബശ്രീയുടെ പതിനേഴാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ പതിനേഴ് ഇനങ്ങളിലായി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ കാർഷികേതര പ്രവർത്തനങ്ങൾക്കുള്ള പുരസ്ക‌ാരം മരിയാപുരം പഞ്ചായത്തിലെ കുടുംബശ്രീകൾക്ക് ലഭിച്ചു. ഒരുലക്ഷം രൂപയും ഫലകവുമാണ് പുരസ്‌കാരമായി ലഭിക്കുക.


മൈക്രോ എൻറർപ്രൈസസ്, വിജ്ഞാന കേരളം, ഗ്രാമീണ കാർഷികേതരപ്രവർത്തനം എന്നീ മൂന്നു വിഭാഗങ്ങൾക്കാണ് അവാർഡ്. 161 അയൽക്കൂട്ടങ്ങളിലായി 2116 വനിതകൾ ജോലി ചെയ്യുന്നു. ബേക്കറി, ടെയ്ലറിങ് സെൻറർ, അച്ചാർ യൂണിറ്റ്, തട്ടുകട, ഹോട്ടൽ, അമൃതം ന്യൂട്രി മിൽ പൂലു നിർമാണം, കർട്ടൻ യൂണിറ്റ്, കരകൗശലവസ്‌തുക്കൾ തുടങ്ങി പ്രായഭേദമെന്യേ എല്ലാ വനിതകൾക്കും ഇവിടെ തൊഴിലുണ്ട്. നല്ലൊരു തുക നീക്കിയിരിപ്പുള്ള ഇവർക്ക് ആവശ്യമുള്ളതുക യൂണിയൻ ബാങ്ക്, വനിതാ വികസനബാങ്ക്, പിന്നാക്ക വികസന ബാങ്ക് തുടങ്ങി ജില്ലാ ആസ്ഥാനത്തെ ധനകാര്യസ്ഥാപനങ്ങൾ നൽകി സഹായിക്കുന്നു.


ഈ പുരോഗതിയുടെ പിന്നിൽ ചെയർപേഴ്‌സൺ റെനി ഷിബു, വൈസ് ചെയർപേഴ്സ‌ൺ ഗ്രേസി ജോർജ്, അക്കൗണ്ടൻറ് സിനി ജോസഫ് എന്നീ ഭാരവാഹികകളെക്കൂടാതെ കുടുംബശ്രീക്ക് താങ്ങും തണലുമായി പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോയി, അസി. സെക്രട്ടറി ആർ. മോഹൻ തുടങ്ങിയവരുമുണ്ട്.


13 സി.ഡി.എസ്. അംഗങ്ങളും സഹായത്തിനുണ്ട് 17-ന് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടക്കുന്ന വാർഷികാഘോഷച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്ക്‌കാരം സമ്മാനിക്കും.



SAMUDRA
MANNAN
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan