നഗരമധ്യത്തില്‍ പെണ്‍വാണിഭം, രക്ഷപ്പെട്ടോടി പോലീസ് സ്‌റ്റേഷനിലെത്തി 17കാരി, വേറെയും 5 പേരുണ്ടെന്ന് മൊഴി

നഗരമധ്യത്തില്‍ പെണ്‍വാണിഭം, രക്ഷപ്പെട്ടോടി പോലീസ് സ്‌റ്റേഷനിലെത്തി 17കാരി, വേറെയും 5 പേരുണ്ടെന്ന് മൊഴി
നഗരമധ്യത്തില്‍ പെണ്‍വാണിഭം, രക്ഷപ്പെട്ടോടി പോലീസ് സ്‌റ്റേഷനിലെത്തി 17കാരി, വേറെയും 5 പേരുണ്ടെന്ന് മൊഴി
Share  
2025 May 05, 09:52 AM
laureal

കോഴിക്കോട്: അസം സ്വദേശിയായ പതിനേഴുകാരിയെ നഗരത്തിലെ വാടകവീട്ടിലെ മുറിയില്‍ പൂട്ടിയിട്ട് പെണ്‍വാണിഭകേന്ദ്രം നടത്തിപ്പ്. കോഴിക്കോട് നഗരമധ്യത്തില്‍ റെയില്‍വേ സ്റ്റേഷനുസമീപത്തുള്ള കെട്ടിടത്തിലായിരുന്നു ഈ കേന്ദ്രം. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട അസം സ്വദേശിയായ യുവാവാണ് മൂന്നുമാസം മുൻപ് പെണ്‍കുട്ടിയെ കേരളത്തിലെത്തിച്ചത്. 15,000 രൂപ മാസശമ്ബളത്തില്‍ ജോലി തരപ്പെടുത്തിത്തരാമെന്നായിരുന്നു വാഗ്ദാനം. ഇയാള്‍ക്കായി മെഡിക്കല്‍ കോളേജ് പോലീസ് അന്വേഷണം ഊർജിതമാക്കി.


കേന്ദ്രത്തില്‍നിന്ന് ഒരാഴ്ചമുൻപാണ് അതിസാഹസികമായി പെണ്‍കുട്ടി രക്ഷപ്പെട്ടത്. തന്നെപ്പോലെ അഞ്ച് പെണ്‍കുട്ടികള്‍ മുറിയിലുണ്ടായിരുന്നെന്ന് ഇവർ അധികൃതരോടുപറഞ്ഞു. ഒരുദിവസം മൂന്നും നാലും പേർ മുറിയിലെത്താറുണ്ടെന്നും ഞായറാഴ്ചകളില്‍ ആറും ഏഴും പേരെ യുവാവ് പ്രവേശിപ്പിക്കാറുണ്ടെന്നും പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്.


സ്ഥിരമായി മുറി പൂട്ടിയിട്ടാണ് ഇയാള്‍ പുറത്തുപോവാറ്. ഒരാഴ്ചമുൻപ് മുറിതുറന്ന് ഇയാള്‍ ഫോണില്‍ സംസാരിച്ച്‌ ടെറസിലേക്ക് നടന്നുപോയസമയത്താണ് ഇവർ രക്ഷപ്പെട്ടത്. രക്ഷപ്പെടുന്നതിന്റെ തലേദിവസം വയറുവേദനയെത്തുടർന്ന് പെണ്‍കുട്ടിയെ ഇയാള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചിരുന്നു. ഓട്ടോറിക്ഷയില്‍ പോകുന്നതിനിടയില്‍ മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷൻ പെണ്‍കുട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.


മുറിയില്‍നിന്ന് രക്ഷപ്പെട്ട ഉടൻ മുന്നില്‍ക്കണ്ട ഒരു ഓട്ടോറിക്ഷയില്‍ക്കയറി മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ പോകണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടു. സ്റ്റേഷനിലെത്തി വിവരമറിയിച്ചതോടെ പോലീസ് ചൈല്‍ഡ് വെല്‍ഫയർ കമ്മിറ്റിക്ക് (സിഡബ്ല്യുസി) മുൻപാകെയെത്തിച്ചു. സിഡബ്ല്യുസി കൗണ്‍സലിങ് നല്‍കി വൈദ്യപരിശോധനയ്ക്ക് ഹാജരാക്കുകയും പിന്നീട് വെള്ളിമാടുകുന്ന് ചില്‍ഡ്രൻസ് ഹോമിലേക്ക് മാറ്റുകയുംചെയ്തു.


അതിനിടയില്‍ പെണ്‍കുട്ടിയെ തിരിച്ച്‌ അസമിലേക്ക് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് മാതാവിന്റെ ബന്ധു സിഡബ്ല്യുസി അധികൃതരുടെ മുന്നിലെത്തി. ആധാർ കാർഡ് കാണിക്കാൻ ആവശ്യപ്പെട്ടപ്പോള്‍ വ്യാജ ആധാർകാർഡാണ് നല്‍കിയത്. ഇതില്‍ 20 വയസ്സെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. സംശയംതോന്നിയ അധികൃതർ കൂടുതല്‍ ചോദ്യങ്ങളുന്നയിച്ചതോടെ, ഇത് പെണ്‍കുട്ടിയെ കൊണ്ടുവന്ന യുവാവ് വ്യാജമായി നിർമിച്ചതാണെന്ന് വ്യക്തമായി. കെട്ടിടമേതെന്ന് തിരിച്ചറിയാനും ഒളിവില്‍പ്പോയ യുവാവിനെ കണ്ടെത്താനുമുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.


SAMUDRA
MANNAN
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan