
ബേക്കൽ: നാട്ടുചികിത്സ കൗൺസിൽ രൂപവത്കരിക്കാനുള്ള സർക്കാർ നീക്കം പിൻവലിക്കണമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (എഎംഎഐ) 46-ാം ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. ബേക്കൽ, റാണിപുരം എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ആയുർവേദ വെൽനസ് ടൂറിസം നടപ്പാക്കണമെന്ന പ്രമേയവും അംഗീകരിച്ചു. ബേക്കലിൽ നടന്ന സമ്മേളനം സാഹിത്യകാരൻ ഡോ. അംബികാസുതൻ മാങ്ങാട് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ഡോ. അജിത്ത് നമ്പ്യാർ അധ്യക്ഷനായി. ആപ്‌ത എഡിറ്റർ ഡോ. എം.വി.വിനോദ് കുമാർ, ഡോക്‌ടർമാരായ കെ.ആർ.രഞ്ജിത്ത്, എം.ഷാഹിദ്, ജി.കെ.സീമ, എം.സുധീർ, എ.ആർ.ആര്യ, ഡോ. അഖിൽ മനോജ്, ഡോ. എം.സുധീർ, ഡോ. ശ്രുതി പണ്ഡിറ്റ്, ഡോ. എ.ദീപ, ഡോ. കൃഷ്‌ണകുമാർ എന്നിവർ സംസാരിച്ചു. ബന്തടുക്കയിലെ ഡോ. എ.ചക്രപാണിയെ ആദരിച്ചു. ഇന്റർസോൺ കലോത്സവ വിജയി എം.ഇന്ദുലേഖ, കേരള സ്‌കൂൾ ശാസ്ത്രോത്സവ വിജയി അലൻ സാത്വിക് എന്നിവരെ അനുമോദിച്ചു.
വിഷുക്കണി മത്സരത്തിൽ വിജയിച്ച ഡോ. സജിന ശശിധരൻ, ഡോ. ദിവ്യ ദാമോദരൻ, ഡോ. പി.കെ.അപർണ എന്നിവർക്ക് സമ്മാനങ്ങൾ നൽകി. ഭാരവാഹികൾ: ഡോ. അജിത്ത് നമ്പ്യാർ (പ്രസി.), ഡോ. ശ്രുതി പണ്ഡിറ്റ് (സെക്ര.), ഡോ. കൃഷ്ണകുമാർ (ഖജാ.).

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group