
ചേമഞ്ചേരി കേരളഫീഡ്‌സ് മാനേജ്‌മെൻ്റിൻ്റെ തൊഴിലാളിവിരുദ്ധ നടപടികൾ അവസാനിപ്പിക്കണമെന്ന് ആർജെഡി കൊയിലാണ്ടി മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി നടന്ന തൊഴിലാളിസംഗമം ആവശ്യപ്പെട്ടു.
മാനേജ്മെന്റിന്റെ കെടുകാര്യസ്ഥത കാരണം ഉത്പാദനം കുറഞ്ഞനിലയിലാണ് കമ്പനി. ക്ഷീരകർഷകർക്ക് ഗുണമേന്മയുള്ള കാലിത്തീറ്റ വിതരണംചെയ്യുന്ന പൊതുമേഖലാസ്ഥാപനം നിലനിർത്താൻ അധികൃതർ നടപടികൾ സ്വീകരിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.
സംസ്ഥാനസമിതി അംഗം എം.പി. ശിവാനന്ദൻ ഉദ്ഘാടനംചെയ്തു. ഉണ്ണി തിയ്യക്കണ്ടി അധ്യക്ഷനായി. രാമചന്ദ്രൻ കുയ്യണ്ടി, രജീഷ് മാണിക്കോത്ത്, കെ.വി. ചന്ദ്രൻ, എം.പി. അജിത, അവിനാഷ് ചേമഞ്ചേരി, ഷീബാ ശ്രീധരൻ, ജനാർദനൻ, സബിത മേലാത്തൂർ, ശിവൻ മലയിൽ എന്നിവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group