
വള്ളിക്കാട് : ടി.പി. രക്തസാക്ഷിത്വദിനം സമാപനസമ്മേളനം ഷാഫി പറമ്പിൽ എംപി ഉദ്ഘാടനംചെയ്‌തു. ടി.പി.യുടെ ഓർമ്മകൾ എല്ലാകാലത്തും ചർച്ചചെയ്യപ്പെടുമെന്നും കൊന്നുതീർത്തു എന്ന് കരുതിയത് തെറ്റായതീരുമാനമാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
ഒരു യഥാർഥ ഇടതുപക്ഷം എന്ന ടി.പി. മുന്നോട്ടുവെച്ച ആശയം നാൾക്കുനാൾ ശക്തിപ്പെട്ടുവരുകയാണെന്നും ഇന്നത്തെ ഇടതുസർക്കാർ എന്നത് തൊഴിലാളിവർഗനിലപാട് ഇല്ലാത്തതും കേന്ദ്ര ഫാസിസ്റ്റ് നിലപാടിനെ പിന്തുണയ്ക്കുന്നതുമാണെന്ന് എംപി പറഞ്ഞു.
ആർഎംപിഐ സംസ്ഥാനസെക്രട്ടറി എൻ. വേണു അധ്യക്ഷതവഹിച്ചു. കെ.കെ. രമ എംഎൽഎ, പി. കുമാരൻകുട്ടി, കെ.സി. ഉമേഷ്ബാബു, കെ.എസ്. ഹരിഹരൻ, കെ.പി. പ്രകാശൻ, കെ.കെ. സദാശിവൻ എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികളും തിരുവനന്തപുരം സൗപർണികയുടെ 'മണികർണിക' എന്ന നാടകവും അരങ്ങേറി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group