
പാലക്കാട്: സംസ്ഥാനമന്ത്രിസഭയുടെ നാലാം വാർഷികത്തിന്റെ ഭാഗമായുള്ള 'എൻ്റെ കേരളം' പ്രദർശന-വിപണനമേള തുടങ്ങി. മന്ത്രി കെ. കൃഷ്‌ണൻകുട്ടി ഉദ്ഘാടനംചെയ്തു. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൻ്റെ നേതൃത്വത്തിൽ പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡിന് സമീപമുള്ള മൈതാനത്താണ് മേള. ചടങ്ങിൽ മന്ത്രി എം.ബി. രാജേഷ് അധ്യക്ഷനായി. എംഎൽഎമാരായ പി. മമ്മിക്കുട്ടി, എ. പ്രഭാകരൻ, കെ.ഡി. പ്രസേനൻ, കെ. ബാബു കെ. പ്രേംകുമാർ, പി.പി. സുമോദ്, കളക്‌ടർ ജി. പ്രിയങ്ക, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ. ബിനുമോൾ, പ്രിയാ കെ. ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
മേളയുടെ ഭാഗമായുള്ള കലാസാംസ്‌കാരിക പരിപാടികളുടെ ഉദ്ഘാടനം സാഹിത്യകാരൻ വൈശാഖൻ നിർവഹിച്ചു. ആദ്യദിനത്തിൽ പിന്നണി ഗായിക സുനിതാ നെടുങ്ങാടിയും സംഘവും ഗസൽനിശ അവതരിപ്പിച്ചു. തുടർന്ന് ജനാർദ്ദനൻ പുതുശ്ശേരിയും സംഘവും നാടൻകലകൾ അവതരിപ്പിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ തോൽപ്പാവക്കൂത്ത്, ഏകപാത്ര നാടകം, കണ്യാർകളി, വയലിൻ ഫ്യൂഷൻ, പൊറാട്ട് നാടകം, ഭിന്നശേഷി കലാകാരന്മാരുടെ നൃത്തപരിപാടി, കോമഡി ഷോ, നാടകം, ഫ്യൂഷൻ സംഗീതം, സ്വരലയ ഓർക്കസ്ട്രയുടെ സ്വരരാഗ സംഗീതപരിപാടി, ഭരതനാട്യം, ഇരുളനൃത്തം, പൊറാട്ട് കളി, മോഹിനിയാട്ടക്കച്ചേരി തുടങ്ങിയവ നടക്കും.
വിവിധ വകുപ്പുകളുടെ 250-ഓളം സ്റ്റാളുകൾ മേളയുടെ ഭാഗമാകും. രാവിലെ ഒൻപതുമുതൽ രാത്രി പത്തുവരെയാണ് മേളയുടെ സമയക്രമം. പ്രവേശനം സൗജന്യമാണ്. പാർക്കിങ് സൗകര്യവുമുണ്ട്.
തൊഴിൽമേള, കുട്ടികൾക്കും കൗമാരക്കാർക്കുമായി സൗജന്യ കൗൺസലിങ്, പോലീസ് ഡോഗ് ഷോ, കൈമാറ്റച്ചന്ത, ഫിഷ് സ്‌പാ, എഐ പ്രദർശനവും ക്ലാസും, കുടുംബശ്രീ ഫുഡ് കോർട്ട്, സൗജന്യ കുതിര സവാരി, ആധാർ സേവനങ്ങൾക്കായി അക്ഷയയുടെ പ്രത്യേക സ്റ്റാൾ, പുഷ്‌പമേള, കാർഷികോത്പന്നങ്ങളുടെ പ്രദർശനം, വ്യവസായ വകുപ്പ് സംരംഭകർക്കായി ഹെൽപ്ലൈൻ കേന്ദ്രം, കൈത്തറി-കരകൗശല ഉത്പന്നങ്ങളുടെ സ്റ്റാൾ തുടങ്ങിയവയുണ്ടാവും.
സന്ദർശകർക്ക് പാട്ടുപാടാൻ അവസരം നൽകുന്ന സിങിങ് പോയിന്റുണ്ടാകും. രേഖാചിത്രം സൗജന്യമായി വരയ്ക്കാൻ കലാകാരനും മേളയിലുണ്ടാവും. മേള 10-ന് സമാപിക്കും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group