
ശ്രീകണ്ഠപുരം: കശ്‌മീരിലെ പഹൽഗാം ഭീകരവാദി ആക്രമണത്തിന്റെ സാഹചര്യത്തിൽ മോദി ഉന്നയിച്ച ചോദ്യങ്ങൾ മോദിയോടുതന്നെ ചോദിക്കേണ്ട സാഹചര്യമാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ജോൺ ബ്രിട്ടാസ് എം.പി പറഞ്ഞു. (ശ്രീകണ്ഠപുരത്ത് 'ഭീകരവാദത്തിനെതിരേ മാനവികത' എന്ന മുദ്രാവാക്യമുയർത്തി സിപിഎം ഏരിയാ കമ്മിറ്റി നടത്തിയ ജനസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2012-ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ, രാജ്യത്തെ ഭീകര ആക്രമണങ്ങളെ മുൻനിർത്തി അന്നത്തെ പ്രധാനമന്ത്രി മൻമോഹൻസിങ്ങിനോട് മോദി ചില ചോദ്യങ്ങളുയർത്തിയിരുന്നു. ഭീകരവാദികളുടെ കൈയിൽ ആയുധവും പണവും എങ്ങനെയെത്തുന്നുവെന്നും സിസ്റ്റം എല്ലാം നിങ്ങളുടെ കൈകളിലായിട്ടും ഭീകരർ ഏങ്ങനെ ആക്രമിച്ച് രക്ഷപ്പെടുന്നെന്നുമൊക്കെ. ഇപ്പോൾ ബിജെപിയാണ് കേന്ദ്രം ഭരിക്കുന്നത്. ഇതേ ചോദ്യങ്ങൾ മോദിയോട് തിരിച്ച് ചേദിക്കേണ്ട സാഹചര്യമാണുള്ളത്. പഹൽഗാം ഭീകരവാദി ആക്രമണത്തിന്റെ ഉത്തരവാദിത്വം പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമാണെന്നും അദ്ദേഹം കുട്ടിച്ചേർത്തു.
ശ്രീകണ്ഠപുരം ഏരിയാ കമ്മിറ്റി അംഗം വി.പി. മോഹനൻ അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി എം.സി. രാഘവൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.വി. ഗോപിനാഥ്, ജില്ലാ കമ്മിറ്റി അംഗം കെ. ജനാർദനൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി തുടങ്ങിയവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group