പരീക്ഷാസംവിധാനത്തിൽ ആശങ്കവേണ്ടാ -മന്ത്രി

പരീക്ഷാസംവിധാനത്തിൽ ആശങ്കവേണ്ടാ -മന്ത്രി
പരീക്ഷാസംവിധാനത്തിൽ ആശങ്കവേണ്ടാ -മന്ത്രി
Share  
2025 Apr 29, 09:31 AM
PANDA

മാനന്തവാടി: എട്ട്, ഒൻപത് ക്ലാസുകളിലെ വിദ്യാർഥികളുടെ പഠനനിലവാരം


ഉയർത്തുന്ന പരീക്ഷാ സംവിധാനത്തിൽ വിദ്യാർഥികൾക്കു ആശങ്കവേണ്ടെന്നു മന്ത്രി ഒ.ആർ.കേളു പറഞ്ഞു. പാഠപുസ്‌തക വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പരീക്ഷകൾ അതിജീവിച്ച് വിജയം കൈവരിക്കാൻ കുട്ടികളെ പ്രാപ്‌തരാക്കുംവിധമാണ് പരിശീലനങ്ങൾ നടപ്പാക്കുന്നത്. പദ്ധതിയിലൂടെ പത്താംക്ലാസ് കഴിഞ്ഞു ഹയർസെക്കൻഡറി തലത്തിലെത്തുമ്പോൾ മെച്ചപ്പെട്ട വിദ്യാഭ്യാസ നിലവാരത്തിലെത്താൻ സാധിക്കും. വിദ്യാഭ്യാസ മേഖലയിൽ കാലോചിതമായ മാറ്റങ്ങളാണ് സർക്കാർ വരുത്തുന്നത്. അധ്യയനവർഷം ആരംഭിക്കുന്നതിന് മുൻപു തന്നെ കുട്ടികളുടെ കൈകളിലേക്ക് പാഠപുസ്‌തകങ്ങൾ എത്തിക്കുന്നതും അതിനാലാണ്. പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയിട്ടുണ്ട്. സമകാലിക തലമുറയ്ക്ക് അനുയോജ്യമായ വിധത്തിൽ പാഠ്യവിഷയങ്ങൾ ഉൾപ്പെടുത്തി പാഠ്യപദ്ധതിയിൽ പരിഷ്‌കരണങ്ങൾ വരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മാനന്തവാടി നഗരസഭാ വിദ്യാഭ്യാസ സ്ഥിരംസമിതിയധ്യക്ഷ സിന്ധു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.


ജില്ലാ വിദ്യാഭ്യാസ ഉപഡയറക്‌ടർ വി.എ. ശശീന്ദ്രവ്യാസ്, വിദ്യാകിരണം ജില്ലാ കോഡിനേറ്റർ വിൽസൺ തോമസ്, മാനന്തവാടി ജിവിഎച്ച്എസ്എസ് എസ്എംസി ചെയർമാൻ മൊയ്‌തു കണിയാരത്ത്, ഡയറ്റ് സീനിയർ ലക്‌ചറർ വി. സതീഷ്കുമാർ, മാനന്തവാടി എഇഒ ഇൻചാർജ് എൻ.എസ്. ഷീബ തുടങ്ങിയവർ സംസാരിച്ചു.





SAMUDRA
MANNAN
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan