'എന്റെ കേരളം' പ്രദർശനമേള ഏഴുമുതൽ

'എന്റെ കേരളം' പ്രദർശനമേള ഏഴുമുതൽ
'എന്റെ കേരളം' പ്രദർശനമേള ഏഴുമുതൽ
Share  
2025 Apr 29, 09:29 AM
PANDA

മലപ്പുറം കോട്ടക്കുന്നിൽ മേയ് 13 വരെയാണ് പരിപാടികൾ


മലപ്പുറം: സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മലപ്പുറം കോട്ടക്കുന്നിൽ മേയ് ഏഴുമുതൽ 13 വരെ 'എൻ്റെ കേരളം' മെഗാ പ്രദർശന വിപണന മേള നടക്കും. ഇതിനായുള്ള പവലിയനുകളുടെ നിർമാണം തുടങ്ങി. 45,192 ചതുരശ്രയടിയിൽ ശീതീകരിച്ച രണ്ട് ഹാംഗറുകൾ ഉൾപ്പെടെ 70,000 ചതുരശ്രയടി വിസ്‌തൃതിയിലുള്ള പ്രദർശന നഗരിയാണ് ഒരുക്കുന്നത്.


ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിനു കീഴിലെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് മേള. കിഫ്ബിയുടെ നേത്യത്വത്തിലാണ് പന്തലടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നത്.


മന്ത്രി വി. അബ്‌ദുറഹ്‌മാൻ്റെ അധ്യക്ഷതയിൽ തിങ്കളാഴ്‌ച കളക്‌ടറേറ്റിൽ യോഗംചേർന്ന് ഒരുക്കങ്ങൾ വിലയിരുത്തി. വിവര പൊതുജനസമ്പർക്ക വകുപ്പിന്റെ എൻ്റെ കേരളം പ്രദർശന പവലിയനിലൂടെയാകും മേളയിലേക്കുള്ള പ്രവേശനം. 78 സർക്കാർ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും 150 തീം സ്റ്റാളുകളും 50 വിപണന സ്റ്റാളുകളും സജ്ജീകരിക്കും. 1500 ചതുരശ്രയടിയിൽ ഫിലിം ഡിവലപ്മെന്റ് കോർപ്പറേഷൻ തിയേറ്ററും ഒരുക്കും. കുടുംബശ്രീ ഭക്ഷ്യമേള, കൃഷിവകുപ്പിൻ്റെ പുഷ്‌പ-സസ്യ പ്രദർശനം, സെമിനാറുകൾ എന്നിവയുമുണ്ടാകും.


വൈകീട്ട് പ്രമുഖ കലാകാരൻമാർ നയിക്കുന്ന സാംസ്‌കാരിക പരിപാടികളുമുണ്ട്. പ്രദർശനദിവസം കോട്ടക്കുന്നിലേക്കുള്ള പ്രവേശന ടിക്കറ്റ് ഒഴിവാക്കും. വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനവും പൊതുസമ്മേളനവും മേയ് ഏഴിന് വൈകീട്ട് മൂന്നിന് കോട്ടക്കുന്നിൽ നടക്കും. രാവിലെ 10 മുതൽ രാത്രി 10 വരെയാണ് പ്രദർശനം. മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതല യോഗം മേയ് 12-ന് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ നടക്കും.


യോഗത്തിൽ എംഎൽഎമാരായ പി. നന്ദകുമാർ, കെ.ടി. ജലീൽ, ജില്ലാ കളക്‌ടർ വി.ആർ. വിനോദ്, ‌സ്പോർട്‌സ് കൗൺസിൽ ജില്ലാ പ്രസിഡൻ്റ് വി.പി. അനിൽ, സബ് കളക്ടർ ദിലീപ് കൈനിക്കര, അഡിഷണൽ എസ്.പി. ഫിറോസ് എം. ഷെഫീഖ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.


SAMUDRA
MANNAN
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan