ഹജ്ജ്: കരിപ്പൂരിൽനിന്ന് 5361 തീർഥാടകർ, 31 വിമാനങ്ങൾ

ഹജ്ജ്: കരിപ്പൂരിൽനിന്ന് 5361 തീർഥാടകർ, 31 വിമാനങ്ങൾ
ഹജ്ജ്: കരിപ്പൂരിൽനിന്ന് 5361 തീർഥാടകർ, 31 വിമാനങ്ങൾ
Share  
2025 Apr 29, 09:23 AM
PANDA

ലഗേജ് സ്വീകരിക്കാൻ പ്രത്യേക സംവിധാനം


വിമാനത്താവളഏജൻസികളുടെ യോഗം ചേർന്നു


കൊണ്ടോട്ടി: കോഴിക്കോട് വിമാനത്താവളംവഴി ഈ വർഷം 31 വിമാനങ്ങളിലായി 5361 തീർഥാടകർ ഹജ്ജിന് പുറപ്പെടും. ആദ്യവിമാനം മേയ് പത്തിന് പുലർച്ചെ 1.10-നാണ്. മേയ് 22-നാണ് അവസാന വിമാനം.


ഹജ്ജിന് പുറപ്പെടുന്നവരുടെ യാത്രാസൗകര്യങ്ങളും മുന്നൊരുക്കങ്ങളുടെ പുരോഗതിയും വിലയിരുത്താനായി വിമാനത്താവള അതോറിറ്റിയുടെ നേതൃത്വത്തിൽ വിവിധ ഏജൻസികളുടെ പ്രാഥമിക യോഗം നടന്നു. കസ്റ്റംസ്, എയർലൈൻസ്, സിഐഎസ്എഫ്, എമിഗ്രേഷൻ തുടങ്ങിയവയുടെ പ്രതിനിധികൾ പങ്കെടുത്തു.


വിമാനത്താവളത്തിൽ ലഗേജ് സ്വീകരിക്കുന്നതിന് പ്രത്യേക സംവിധാനം ഏർപ്പെടുത്തും. ഓരോ വിമാനത്തിൻ്റെയും ലഗേജുകൾ കൈമാറുന്നതുവരെ തീർഥാടകരുടെ താത്കാലികവിശ്രമത്തിന് പ്രത്യേക ഇരിപ്പിടം സജ്ജമാക്കും.


വിമാനത്താവള ഡയറക്‌ടർ സി.വി. രവീന്ദ്രൻ, ഹജ്ജ് കമ്മിറ്റി ചെയർമാൻ ഹുസൈൻ സഖാഫി ചുള്ളിക്കോട് എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ഹജ്ജ് കമ്മിറ്റി അസിസ്റ്റൻറ് സെക്രട്ടറി ജാഫർ കക്കൂത്ത്, പി.കെ. അസ്സയിൻ, സിഐഎസ്എഫ് കമാൻഡൻ്റ് ശങ്കരറാവു ബൈറെഡ്ഡി, വിമാനത്താവള ഡെപ്യൂട്ടി ജനറൽ മാനേജർ സുനിത വർഗീസ്, കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണർ എ. ആഷിഫ് തുടങ്ങിയവർ പങ്കെടുത്തു.


SAMUDRA
MANNAN
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan