
കൊല്ലം: നഗരത്തിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ നിരീക്ഷണം ശക്തമാക്കാൻ കോർപ്പറേഷൻ. ഇതിൻ്റെ ഭാഗമായി നഗരത്തിന്റെ വിവിധ സ്ഥലങ്ങളിലായി കോർപ്പറേഷൻ നിരീക്ഷണ സംവിധാനങ്ങളേർപ്പെടുത്തുന്നു. പൊതുഇടങ്ങളിൽ മാലിന്യം തള്ളുന്നതു തടയാനും മാലിന്യം തള്ളുന്നവരെ കണ്ടെത്തുന്നതിനുമായി വിവിധ സ്ഥലങ്ങളിലായി 40 ക്യാമറകളാണ് സ്ഥാപിക്കുന്നത്.
വിവിധ ഡിവിഷനുകളിൽ സ്ഥിരമായി മാലിന്യം തള്ളുന്ന മേഖലകൾ കണ്ടെത്തി ഇവിടങ്ങളിലാണ് ക്യാമറ സ്ഥാപിക്കുക. നഗരം മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. പൊതുസ്ഥലങ്ങളിലെ മാലിന്യം നീക്കംചെയ്യാൻ കോർപ്പറേഷൻ്റെ വിവിധ പദ്ധതികളുണ്ടെങ്കിലും നഗരത്തിലെ മാലിന്യപ്രശ്നത്തിന് ശാശ്വതമായ പരിഹാരമായിരുന്നില്ല. മാലിന്യം നീക്കംചെയ്ത് വൃത്തിയാക്കിയ സ്ഥലങ്ങളിൽപ്പോലും ദിവസങ്ങൾക്കകം വീണ്ടും മാലിന്യം കുന്നുകൂടും. ഇരുട്ടിൻ്റെ മറവിൽ പാക്കുകളിലും കവറുകളിലും കെട്ടിയാണ് മാലിന്യം കൊണ്ടിടുന്നത്. വീടുകളിലും സ്ഥാപനങ്ങളിൽനിന്നും മാലിന്യശേഖരണം നടക്കുന്നുണ്ടെങ്കിലും പൊതുഇടങ്ങളിൽ മാലിന്യം കുന്നുകൂടുന്നത്. പതിവാണ്. ഇത് പരിഹരിക്കുന്നതിനാണ് ശക്തമായ നിരീക്ഷണസംവിധാനം ഏർപ്പെടുത്താൻ കോർപ്പറേഷൻ ഒരുങ്ങുന്നത്. പദ്ധതി നടപ്പാക്കുന്നതിനായുള്ള നടപടിക്രമങ്ങൾ നടക്കുകയാണ്. ഫയൽവർക്കുകൾ പൂർത്തീകരിക്കുന്നമുറയ്ക്ക് ടെൻഡർ നടപടികൾ തുടങ്ങും, സ്ഥിരം മാലിന്യംതള്ളൽ മേഖലകളായ ശാന്തിനഗർ, ലിങ്ക്റോഡ്, ക്യുഎസി, വട്ടക്കായൽ, ശക്തികുളങ്ങര, ആശ്രാമം മൈതാനം, വിവിധ ചന്തകൾ തുടങ്ങിയ പ്രദേശങ്ങളിലാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. തീരപ്രദേശങ്ങളിലെ എയ്റോബിക് യൂണിറ്റുകളും ഇതിൽ ഉൾപ്പെടുത്തും.
അതേസമയം വാടി, പോർട്ട് തുടങ്ങിയ തീരപ്രദേശങ്ങളിൽ മുൻപ് സ്ഥാപിച്ച ക്യാമറകളിൽ ഒന്നുപോലും പ്രവർത്തിക്കുന്നില്ല. തീരപ്രദേശങ്ങളിൽ ലഹരിക്കടത്തും ഉപയോഗവും വ്യാപകമാകുന്ന സാഹചര്യത്തിൽ ഇത് കണ്ടെത്താനായി നിലവിലുള്ള ക്യാമറകളെ പ്രവർത്തനക്ഷമമാക്കണമെന്നാണ് ആവശ്യം.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group