ഭക്ഷണത്തിന്റെറെ അംശമില്ല; വയർ നട്ടെല്ലുമായി ഒട്ടിച്ചേർന്നു

ഭക്ഷണത്തിന്റെറെ അംശമില്ല; വയർ നട്ടെല്ലുമായി ഒട്ടിച്ചേർന്നു
ഭക്ഷണത്തിന്റെറെ അംശമില്ല; വയർ നട്ടെല്ലുമായി ഒട്ടിച്ചേർന്നു
Share  
2025 Apr 29, 09:03 AM
KKN

കൊല്ലം: നൊന്തുപെറ്റ കുഞ്ഞിനെയൊന്ന് കാണാൻ പോലുമാകാതെ, ഒരിറ്റ് മുലപ്പാൽപോലും അവൾക്ക് നൽകാനാകാതെയാണ് ആ അമ്മ അന്ത്യയാത്രയായത്...

പട്ടിണികിടന്ന് നട്ടെല്ലിനോട് ഒട്ടിച്ചേർന്ന ആ വയറ്റിൽ ഒരുതരി ആഹാരംപോലും അവശേഷിച്ചിരുന്നില്ല. ഒരിറ്റ് വെള്ളവുമുണ്ടായിരുന്നില്ല. അഞ്ചരവർഷം നീണ്ട വിവാഹജീവിതത്തിൽ കരുനാഗപ്പള്ളി അയണിവേലിക്കുളങ്ങര തുഷാരത്തിൽ തുഷാര അനുഭവിച്ചത് കൊടിയ പീഡനങ്ങളായിരുന്നു.


സ്ത്രീധനത്തിന്റെറെ പേരിൽ യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ ആറുവർഷത്തിനുശേഷം വിധി വന്നപ്പോഴും തുഷാര അനുഭവിച്ച ദുരിതങ്ങൾ കേട്ടുനിന്നവരെ കണ്ണീരണിയിക്കുന്നതായിരുന്നു.


വിവാഹദിനംമുതൽ തടവറയിലടയ്ക്കപ്പെട്ട സ്ഥിതിയിലായിരുന്നു തുഷാര. കൊല്ലം പ്രാക്കുളത്തുള്ള ഭർത്തൃഗൃഹത്തിൽ വിരുന്നെത്തിയ ബന്ധുക്കളെപ്പോലും കാണാൻ അനുവദിക്കാതെ ഭർത്ത്യമാതാവായ ഗീത മുറിക്കുള്ളിൽ അടച്ചിട്ടെന്ന് തുഷാരയുടെ സഹോദരൻ തുഷാന്ത് പറഞ്ഞു. മൂന്നാംനാളിൽ താലിമാലയടക്കം ഇരുപതുപവൻ്റെ സ്വർണം ഊരിവാങ്ങി വിറ്റു. പകരം മുക്കുപണ്ടം അണിയിച്ചു. തുഷാരയുടെ വീട്ടുകാർപോലും അറിയാതെ ഓയൂർ ചെങ്കുളത്തേക്ക് താമസം മാറ്റി. പലരോടായി അന്വേഷിച്ച് താമസസ്ഥലത്തെത്തുമ്പോൾ തുഷാരയുടെ അച്ഛനമ്മമാർ കണ്ടത് മകളുടെ ദുരിതജീവിതമായിരുന്നു. സ്ത്രീധന ബാക്കിയായ രണ്ടുലക്ഷം രൂപ നൽകാത്തതിനാൽ തുഷാരയുടെ ഭർത്താവ് ചന്തുലാലിന്റെ അതിക്രമങ്ങൾ കണ്ടുനിൽക്കാനേ അന്ന് അവർക്കായുള്ളൂ.


ബിരുദധാരിയായ തുഷാര രോഗിയാണെന്ന് ഗ്രാഫിക് ഡിസൈനറായിരുന്ന ചന്തുലാൽ എല്ലാവരോടും പറഞ്ഞുനടന്നു. നിരന്തരമുള്ള പട്ടിണി, മർദനം, ശാപവാക്കുകൾ, മുറിക്കുള്ളിൽ അടച്ചിടൽ... സഹിക്കാവുന്നതെല്ലാം തുഷാര സഹിച്ചു. പ്രസവസമയത്തുപോലും ആരും തിരിഞ്ഞുനോക്കിയില്ല. നൊന്തുപെറ്റ മക്കളെ താലോലിക്കാൻ, അവരെയൊന്നു തൊടാൻ പോലുമാകാത്തവിധം അവശയായിപ്പോയിരുന്നു തുഷാര. ഭർത്താവും കുടുംബാംഗങ്ങളും മിക്കപ്പോഴും പുറത്തുനിന്ന് ആഹാരം വരുത്തി കഴിക്കുമ്പോൾ കുതിർത്ത അരിയും പഞ്ചസാര കലക്കിയ വെള്ളവുമായിരുന്നു ആഹാരം. തുഷാരയെ അന്വേഷിച്ച് എത്തിയവർക്കെല്ലാം അസഭ്യവർഷമേൽക്കേണ്ടിവന്നു. ബന്ധുക്കളെ കള്ളക്കേസുകളിൽപ്പെടുത്തി. ഒടുവിൽ ഒരു വേദനയും ആരെയും അറിയിക്കാതെ, ഉറ്റവരെ കാണാനാകാതെയായിരുന്നു അന്ത്യയാത്ര. രാജ്യത്തുതന്നെ ഇത്തരം കേസ് അപൂർവമായിരിക്കുമെന്നാണ് നിയമവൃത്തങ്ങൾ പറയുന്നത്.


ദുരനുഭവങ്ങളേറെ; തളരാതെ പോരാടി തുഷാരയുടെ കുടുംബം


കൊല്ലം: മകളെ പട്ടിണിക്കിട്ട് കൊന്നവർക്കെതിരേ തുഷാരയുടെ കുടുംബം നടത്തിയത് തളരാത്ത പോരാട്ടം. ഭയപ്പെടുത്തിയും അസഭ്യംപറഞ്ഞും അകറ്റിനിർത്താൻ നോക്കിയിട്ടും നിരന്തരം നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് പ്രതികളായ ചന്തുലാലും അമ്മ ഗീതയും അഴിക്കുള്ളിലായത്.


ഓട്ടോ ഡ്രൈവറാണ്. തുഷാര മരിച്ച വിവരം വീട്ടുകാരെ അറിയിച്ചത്. ഇതറിഞ്ഞ് ജില്ലാ ആശുപത്രിയിലെത്തിയ കുടുംബാംഗങ്ങളെ അസഭ്യവർഷവും ഭീഷണിയും മുഴക്കി അകറ്റിനിർത്താനും മൃതദേഹം ആശുപത്രിയിൽനിന്ന് കൊണ്ടുപോകാനുമായിരുന്നു തുഷാരയുടെ ഭർത്താവ് പന്തലാലിന്റെ ശ്രമം. തുടർന്ന് നിരന്തരമുള്ള മാനസിക, ശാരീരിക പീഡനംമൂലമാണ് തുഷാര മരിച്ചതെന്നുകാട്ടി ബന്ധുക്കൾ പൂയപ്പള്ളി പോലീസിൽ പരാതി നൽകി. കൂടത്തായി കേസടക്കമുള്ളവ അന്വേഷിച്ച കെ.ജി. സൈമണായിരുന്നു അന്ന് റൂറൽ എസ്‌പി. അദ്ദേഹവും ഡിവൈഎസ്‌പിയായിരുന്ന വി.എസ്. ദിനമാജും പഴുതടച്ച അന്വേഷണമാണ് നടത്തിയത്. ചന്തുലാൽ, അമ്മ ഗീത, അച്ഛൻ ലാലി, സഹോദരി തുടങ്ങിയവരെ പോലീസ് ചോദ്യംചെയ്തു. വിശദാന്വേഷണത്തിനൊടുവിലാണ് പ്രതികളുടെ പങ്ക് വ്യക്തമാക്കുന്ന കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. ശാസ്ത്രീയതെളിവുകളും ഹാജരാക്കിയിരുന്നു.


കലഹം തുടങ്ങിയത് രണ്ടുലക്ഷം രൂപയെച്ചൊല്ലി


വിവാഹസമയത്ത് 20 പവൻ്റെ സ്വർണമാണ് തുഷാരയുടെ കുടുംബം സ്ത്രീധനമായി നൽകിയിരുന്നത്. രണ്ടുലക്ഷം രൂപ പിന്നീട് നൽകാമെന്ന് അറിയിച്ചിരുന്നു. തുഷാരയുടെ സ്വർണം മുഴുവൻ ഭർത്താവ് വിറ്റതിനാൽ പണം നൽകാൻ വീട്ടുകാർ വിസമ്മതിച്ചു. പണം ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു തുഷാരയോടും ബന്ധുക്കളോടും പന്തു കലഹിച്ചത്.


പണത്തിനു പകരം സ്ഥലം എഴുതിനൽകാമെന്നു പറഞ്ഞെങ്കിലും അംഗീകരിച്ചില്ല. പ്രാക്കുളം കാഞ്ഞാവെളിയിലായിരുന്നു ചന്തുലാലും കുടുംബവും താമസിച്ചിരുന്നത്. പിന്നീടാണ് ചെങ്കുളത്തേക്ക് താമസം മാറിയത്. രണ്ടുതവണ തുഷാരയെ വീട്ടിലേക്കു വിടാൻ തയ്യാറായതുമില്ല. രണ്ടാമത്തെ പ്രസവം കഴിഞ്ഞ് നാലാംദിവസമാണ് തുഷാരയുടെ വീട്ടുകാർ വിവരമറിഞ്ഞ് എത്തിയത്. അവർക്കുനേരേ ആക്രോശിച്ച് പാഞ്ഞടുത്ത ചന്തുലാൽ, തുഷാരയെയും കുഞ്ഞിനെയും കാണാനും ആദ്യം അനുവദിച്ചില്ല. തുഷാരയുടെ ബന്ധുക്കൾക്കെതിരേ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. തുഷാരയുടെ ബന്ധുക്കൾ കാണാനായി വീട്ടിലെത്തുമ്പോഴെല്ലാം അസഭ്യംവിളിച്ച് അകറ്റിനിർത്താനായിരുന്നു ചന്തുലാലിൻ്റെ ശ്രമം. തുഷാരയ്ക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്നു കരുതി എല്ലാം ക്ഷമിക്കുകയായിരുന്നു അച്ഛൻ തുളസീധരനും അമ്മ വിജയലക്ഷ്‌മിയും സഹോദരൻ തുഷാന്തും. തുഷാരയുടെ പത്തും എട്ടും വയസ്സുള്ള മക്കളിപ്പോൾ ഇവരുടെ സംരക്ഷണയിലാണ്.




SAMUDRA
MANNAN
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan