ദേശീയപാത വികസനം: ജനങ്ങൾക്കു സൗകര്യപ്രദമായ പരിഷ്കാരങ്ങൾ നടപ്പാക്കും - മന്ത്രി ജി.ആർ. അനിൽ

ദേശീയപാത വികസനം: ജനങ്ങൾക്കു സൗകര്യപ്രദമായ പരിഷ്കാരങ്ങൾ നടപ്പാക്കും - മന്ത്രി ജി.ആർ. അനിൽ
ദേശീയപാത വികസനം: ജനങ്ങൾക്കു സൗകര്യപ്രദമായ പരിഷ്കാരങ്ങൾ നടപ്പാക്കും - മന്ത്രി ജി.ആർ. അനിൽ
Share  
2025 Apr 29, 09:01 AM
KKN

പോത്തൻകോട്: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കണിയാപുരം, പള്ളിപ്പുറം പ്രദേശത്ത് ജനങ്ങൾക്കു യാത്രാക്ലേശം ഉണ്ടാകാത്ത രീതിയിൽ, പരമാവധി സൗകര്യങ്ങൾ ഒരുക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. കണിയാപുരം, പള്ളിപ്പുറം പ്രദേശത്ത് നേരിട്ടെത്തി ജനങ്ങളുമായി സംസാരിക്കുകയായിരുന്നു മന്ത്രി.


കണിയാപുരം ജങ്ഷൻ്റെ ഘടന ഇതിനകം രൂപകല്പന ചെയ്‌തിട്ടുള്ളതിനാൽ ജങ്ഷനും കെഎസ്ആർടിസി ബസ് ഡിപ്പോയ്ക്കും ഇടയിൽ എലിവേറ്റഡ് കോറിഡോർ അനുവദിക്കാൻ സാധിക്കില്ലെന്ന് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചതായി മന്ത്രി പറഞ്ഞു.


മന്ത്രിയുടെ ഇടപെടലിൽ കണിയാപുരം ബസ് ഡിപ്പോയ്ക്കുമുന്നിൽ അടിപ്പാത അനുവദിച്ചിട്ടുണ്ട്. ദേശീയപാത വികസന പ്രവൃത്തികൾക്കായി പള്ളിപ്പുറം-അണ്ടൂർക്കോണം-പോത്തൻകോട് റോഡ് അടയ്ക്കുന്നതിൽ പ്രതിഷേധിക്കുന്ന ജനകീയ കൂട്ടായ്മ‌യുടെ പ്രതിനിധികളുമായി മന്ത്രി സംസാരിച്ചു. അവിടെ അടിപ്പാത നിർമാണം സാധ്യമല്ലെങ്കിലും സർവീസ് റോഡിൽനിന്ന് മെയിൻ കാരിയേജ് റോഡിലേക്കുള്ള ഗതാഗതം സുഗമമാക്കുന്നതിന് അണ്ടൂർക്കോണം ജങ്ഷനു സമീപം ഒരു പ്രവേശന, പുറത്തുകടക്കൽ സംവിധാനം ഒരുക്കി തദ്ദേശവാസികൾക്കു സൗകര്യമൊരുക്കാനുള്ള സാധ്യത ദേശീയപാത അതോറിറ്റി അറിയിച്ചിട്ടുണ്ട്.


അണ്ടൂർക്കോണം പഞ്ചായത്ത് പ്രസിഡൻ്റ് എസ്. ഹരികുമാർ, ജില്ലാപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എം. ജലീൽ, സബ് കളക്‌ടർ ഒ.വി. ആൽഫ്രഡ്, കൃഷിവികസന വകുപ്പ് ഡയറക്‌ടർ ശ്രീറാം വെങ്കിട്ടരാമൻ തുടങ്ങിയവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.


SAMUDRA
MANNAN
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan