
വിഴിഞ്ഞം: സങ്കുചിത താത്പര്യങ്ങൾ മാറ്റിവെച്ചും രാഷ്ട്രത്തിനുവേണ്ടി രാഷ്ട്രീയ പാർട്ടികളടക്കമുള്ളവർ എല്ലാവരും ഒപ്പംനിന്നതുകൊണ്ടും കേരളത്തിന്റെ സ്വപ്‌ന തുറമുഖം യാഥാർഥ്യമാക്കാനായെന്ന് ഡോ. ശശി തരൂർ എംപി പറഞ്ഞു.
കമ്മിഷനിങ്ങിനു സജ്ജമായ വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവർത്തനങ്ങൾ കാണാനെത്തിയതായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിൻ്റെ വികസനത്തിൻ്റെ വാതിലായ തുറമുഖത്തിനായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഇടപെടലുകൾ നിർണായകമായെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിനോടു തനിക്ക് വ്യക്തിപരമായ പരാതിയില്ല. അതേസമയം തുറമുഖത്തിൻ്റെ വിജിഎഫുമായുള്ള കാര്യങ്ങളിൽ പരാതിയുണ്ടെന്നും ശശി തരൂർ പറഞ്ഞു.
തുറമുഖനിർമാണത്തിനായി സ്ഥലവും സ്വത്തുക്കളും വിട്ടുനൽകിയ മത്സ്യത്തൊഴിലാളികൾക്ക് ഇനിയും നഷ്ടപരിഹാരം നൽകേണ്ടതുണ്ട്. ഇതിനായുള്ള ഫണ്ടുകൾ സമയബന്ധിതമായി കരുതിവയ്ക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group