
കൊച്ചി: വേനൽമഴ എത്തിയതോടെ കേരളത്തിൽ പൈനാപ്പിൾ വില കുത്തനെ ഇടിഞ്ഞു. പൈനാപ്പിൾ ഗ്രോവേഴ്‌സ് അസോസിയേഷൻ്റെ കണക്കുകൾ പ്രകാരം 20 ദിവസംകൊണ്ട് പൈനാപ്പിൾ പഴത്തിനും പച്ചയ്ക്കും സ്പെഷ്യൽ പച്ചയ്ക്കും കിലോയ്ക്ക് 26 രൂപയാണ് കുറഞ്ഞത്. നിലവിൽ പഴത്തിന് 27 രൂപയും പച്ചയ്ക്ക് 24 രൂപയും സ്പെഷ്യൽ പച്ചയ്ക്ക് 26 രൂപയുമാണ് വില.
മർച്ചന്റ്സ് അസോസിയേഷൻ്റെ കണക്കുപ്രകാരം പൈനാപ്പിൾ പഴം, പച്ച സ്പെഷ്യൽ പച്ച എന്നിവയ്ക്ക് യഥാക്രമം 24 രൂപ, 24 രൂപ, 26 രൂപ നിരക്കിലായിരുന്നു ശനിയാഴ്ച്‌ച വ്യാപാരം. കഴിഞ്ഞ മൂന്നുവർഷത്തേക്കാൾ കുറഞ്ഞ നിരക്കിലാണ് ഇപ്പോഴത്തെ വില. പൈനാപ്പിൾ പഴത്തിന്റെ വില 2021-ലെ നിരക്കിലേക്ക് എത്തി, സാധാരണ ഏപ്രിൽ മാസത്തിൽ മികച്ച വില ലഭിക്കുന്നതാണ്.
ഒരവസരത്തിൽ പഴത്തിൻ്റെ വില 60 രൂപവരെ എത്തുമെന്ന പ്രതീക്ഷയെ തുടച്ചുമാറ്റിയത് വേനൽമഴയാണ്. മഴ ശക്തമായത് ഉത്പാദനം ഉയർത്തി. കൂടാതെ, ചെലവും കുറഞ്ഞു. ഏതാണ്ട് 50 ശതമാനത്തോളം ഉത്പാദനം വർധിച്ചതായി കർഷകർ അറിയിച്ചു. വരുംദിവസങ്ങളിലും വില കുറയുന്ന പ്രവണതയാണ് വിപണിയിൽ. 2021-ൽ പഴത്തിൻ്റെ വില 27 രൂപ വരെ എത്തിയിരുന്നു. പിന്നീട് ഓരോവർഷവും വില ഉയർന്നുവരുകയായിരുന്നു. കഴിഞ്ഞവർഷം കിലോയ്ക്ക് വില 65 രൂപയ്ക്കുമുകളിൽ എത്തിയിരുന്നു. ഇത്തവണ വില ഉയരുമെന്ന പ്രതീക്ഷയിൽ കൂടുതൽപേർ പൈനാപ്പിൾ കൃഷിയിലേക്ക് തിരിഞ്ഞിരുന്നു.
മൂല്യവർധിത ഉത്പാദനത്തിന് സാധ്യത
വിലകുറയുന്ന സാഹചര്യത്തിൽ ചില്ലറ വിപണിയിൽ പൈനാപ്പിളിന് ആവശ്യം കൂടിയിട്ടുണ്ട്. കല്യാണ സീസണിലെല്ലാം പൈനാപ്പിളിന് ആവശ്യം കൂടുതലാണ്. കൂടാതെ പൈനാപ്പിളിൽനിന്നുള്ള വിവിധ മൂല്യവർധിത ഉത്പന്നങ്ങൾക്കായുള്ള സംഭരണത്തിന് പറ്റിയ സമയം കൂടിയാണിത്. വില കുറയുമ്പോൾ സാധാരണ സംസ്കരണ യൂണിറ്റുകളിൽനിന്ന് അന്വേഷണങ്ങൾ വരാറുണ്ടെന്ന് കർഷകരും വ്യാപാരികളും പറയുന്നു. അധികം മഴ ലഭിക്കുംമുൻപാണ് ഇവർ സംഭരിക്കുന്നത്. സംഭരണം ഉയർന്നാൽ ഒരു പരിധിവരെ കർഷകർക്ക് നഷ്‌ടം കുറയും

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group