
സംഘാടനം അനുകരണീയം -എ.കെ. ശശീന്ദ്രൻ
പിലിക്കോട് രണ്ടാം പിണറായി സർക്കാരിൻ്റെ നാലാം വാർഷികാഘോഷ ഭാഗമായി നടന്ന എൻ്റെ കേരളം പ്രദർശന വിപണന മേള സമാപിച്ചു. സമാപന സമ്മേളനം മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനംചെയ്‌തു. 21 മുതൽ സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങൾ നേരിട്ടുകാണാൻ കാലിക്കടവിലേക്ക് ഒഴുകിയെത്തിയ ജനം സർക്കാരിൻ്റെ വരുംകാല പ്രവർത്തനങ്ങൾക്ക് കരുത്താകുമെന്ന് മന്ത്രി പറഞ്ഞു. കാലിക്കടവിൽ മേള നടത്തിപ്പിലുണ്ടായ സംഘാടന മികവും കൂട്ടായ്‌മയും അനുകരണീയമാണെന്ന് മന്ത്രി പറഞ്ഞു.
പരപ്പ ആസ്‌പിറേഷൻ ബ്ലോക്ക് പൊതുഭരണത്തിലെ മികവിനുള്ള പ്രധാനമന്ത്രിയുടെ അവാർഡിന് തിരഞ്ഞെടുക്കപ്പെട്ട കളക്‌ടറും സംഘാടകസമിതിയുടെ ജനറൽ കൺവീനറുമായ കെ. ഇമ്പശേഖരന് ചടങ്ങിൽ മന്ത്രി സ്നേഹോപഹാരം സമ്മാനിച്ചു.
മേളയിലെ മികച്ച തീം സ്റ്റാൾ, മികച്ച സർവീസ് സ്റ്റാൾ, മികച്ച കൊമേഴ്ഷ്യൽ സ്റ്റാൾ, മികച്ച പവലിയൻ എന്നിവയ്ക്കുള്ള പുരസ്ക്‌കാര വിതരണം, മേളയിൽ സംഘടിപ്പിച്ച പ്രശ്നോത്തരി, റീൽസ് മത്സരം, ജനപ്രതിനിധികൾക്കും മാധ്യമപ്രവർത്തകർക്കും നടത്തിയ ഫുട്‌ബോൾ മത്സരം, ഷോപ്പുകൾക്ക് നടത്തിയ അലങ്കാര മത്സരം തുടങ്ങിയവയുടെ വിജയികൾക്കുള്ള സമ്മാന വിതരണവും നടത്തി.
വാർഷികാഘോഷത്തിൻ്റെ പ്രചാരണ ഭാഗമായി നടത്തിയ സൈക്കിൾ റാലിയിൽ പങ്കെടുത്ത തൃക്കരിപ്പൂർ സൈക്ലിങ് ക്ലബിന് ഉപഹാരം നൽകി. പിലിക്കോട് ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിക്കും ജനപ്രതിനിധിക്കും ചടങ്ങിൽ ഉപഹാരം നൽകി. സംഘാടനത്തിലെ സഹകരണത്തിന് കിഫ്‌ബി, ഐഐഐസി നവകേരളം കർമപദ്ധതി ജില്ലാ കോഡിനേറ്റർ കെ. ബാലകൃഷ്ണൻ, പഞ്ചായത്തംഗം വി. പ്രദീപ് എന്നിവരെയും വിവിധ കമ്മിറ്റികളുടെ കൺവീനർമാരെയും ചടങ്ങിൽ അനുമോദിച്ചു.
എം. രാജഗോപാലൻ എംഎൽഎ അധ്യക്ഷനായി. എഡിഎം പി. അഖിൽ റിപ്പോർട്ട് അവതരിപ്പിച്ചു. ഇ. ചന്ദ്രശേഖരൻ എംഎൽഎ, കളക്‌ടർ കെ. ഇമ്പശേഖർ
നിലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മാധവൻ മണിയറ, പിലിക്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. പ്രസന്നകുമാരി, വലിയപറമ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് വി.വി. സജീവൻ, കയ്യൂർ-ചീമേനി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.ജി. അജിത് കുമാർ, പി. രേഷ്‌ണ, വി. ചന്ദ്രൻ, കെ. അഷ്റഫ്, കെ. ബിജു, ലീലിറ്റി തോമസ്, എം. ശ്രീകുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ വിവിധ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
മേളയോടനുബന്ധിച്ച് മാധ്യമപ്രവർത്തകർക്കുള്ള അവാർഡുകൾ മന്ത്രി വിതരണംചെയ്തു. ദൃശ്യമാധ്യമം വിഭാഗത്തിലെ മികച്ച റിപ്പോർട്ടർക്കുള്ള അവാർഡിന് സരീഷ് (ന്യൂസ് മലയാളം), അച്ചടിവിഭാഗത്തിൽ മികച്ച ഫോട്ടോഗ്രാഫർ സുരേന്ദ്രൻ മടിക്കൈ (ദേശാഭിമാനി), ദൃശ്യമാധ്യമം മികച്ച ക്യാമറാമാനായി റിപ്പോർട്ടർ ടിവിയുടെ രഞ്ജിത്ത് മന്നിപ്പാടി, സമഗ്ര കവറേജ് അച്ചടിമാധ്യമം (ദേശാഭിമാനി), സമഗ്ര കവറേജ് ദൃശ്യമാധ്യമം (കൈരളി ടിവി) എന്നിവർ അർഹരായി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group