
മാനന്തവാടി: വയനാട് ജില്ല രൂപവത്കൃതമായശേഷം ഏറ്റവുംകൂടുതൽ സഞ്ചാരികളെത്തിയത് കഴിഞ്ഞവർഷമാണെന്നും ഇത് ഏറെ സന്തോഷം നൽകുന്നതാണെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ്. സംസ്ഥാന ടൂറിസം വകുപ്പ് മാനന്തവാടി വള്ളിയൂർക്കാവിൽ സംഘടിപ്പിച്ച 'വയനാട് വൈബ്സ് സംഗീതവിരുന്ന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2024-നെ മറികടക്കുംവിധമുള്ള മുന്നേറ്റമാണ് 2025 ആദ്യത്തിൽത്തന്നെ കാണുന്നത്. കോവിഡ് രൂക്ഷമായ സാഹചര്യത്തിലാണ് രണ്ടാം എൽഡിഎഫ് സർക്കാർ വീണ്ടും അധികാരമേറ്റത്. വിനോദസഞ്ചാരത്തെ മെച്ചപ്പെടുത്താൻ ഈ മേഖലയിലെ അനുഭവസ്ഥരുമായി സംസാരിക്കുകയാണ് ആദ്യം ചെയ്തത്. വയനാട് ഉൾപ്പെടുന്ന മലബാറിൽ ആറുശതമാനം സഞ്ചാരികൾമാത്രമാണ് എത്തുന്നത്. ചില കോണുകളിൽ ഒതുങ്ങിക്കിടക്കുന്ന ടൂറിസം മുക്കിലും മൂലയിലും എത്തിക്കാനുള്ള ശ്രമമാണ് സർക്കാർ നടക്കുന്നത്. ചെറിയതുകയ്ക്ക് മെച്ചപ്പെട്ട താമസസൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെ സർക്കാർ റസ്റ്റ്ഹൗസുകളിൽ ഓൺലൈൻ ബുക്കിങ് സംവിധാനം ഏർപ്പെടുത്തിയതോടെ 25 കോടി രൂപ അധികവരുമാനം നേടാനായി, വയനാട് ടൂറിസത്തെ ലോകത്തിനു പരിചയപ്പെടുത്തിയ കാലത്തിലൂടെയാണ് നാം സഞ്ചരിക്കുന്നതെന്നും എല്ലാവർഷവും ഇത്തരം ഫെസ്റ്റ് സംഘടിപ്പിക്കാനുള്ള ശ്രമം നടത്തുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി ഒ.ആർ. കേളു അധ്യക്ഷതവഹിച്ചു. ഉരുൾപൊട്ടൽ വയനാട് ടൂറിസത്തിന് നേരിയ ക്ഷീണമുണ്ടാക്കിയതായി അദ്ദേഹം പറഞ്ഞു. അത് മാറ്റിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത്. ജില്ലയിൽ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതിൽ ടൂറിസം വകുപ്പ് മന്ത്രിയുടെ പ്രത്യേകതാത്പര്യം അഭിനന്ദനാർഹമാണ്.
സംഗീതവിരുന്ന് അവതരിപ്പിക്കാനെത്തിയ ഡ്രമ്മർ ശിവമണി, സംഗീതജ്ഞൻ സ്റ്റീഫൻ ദേവസി എന്നിവർക്ക് മന്ത്രി മുഹമ്മദ് റിയാസ് ഉപഹാരം കൈമാറി. കളക്‌ടർ ഡി.ആർ, മേഘശ്രീ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൽ ബേബി, നഗരസഭാ കൗൺസിലർ കെ.സി. സുനിൽകുമാർ, ടൂറിസം വകുപ്പ് ഡയറക്‌ടർ ഡി. ഗിരീഷ്‌കുമാർ എന്നിവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group