അംഗീകാര നിറവിൽ

അംഗീകാര നിറവിൽ
അംഗീകാര നിറവിൽ
Share  
2025 Apr 28, 09:36 AM
KKN

മലപ്പുറം: ബ്ലോക്ക് പഞ്ചായത്തിൻ്റെ 'ഇംബൈബ്' പദ്ധതിയിൽ ഭരണസമിതിക്ക് മികവിന്റെ അംഗീകാരവും വിദ്യാർഥികൾക്ക് മികച്ച സ്കോളർഷിപ്പും,

സംസ്ഥാനത്തെ മറ്റൊരു തദ്ദേശ സ്ഥാപനവും നടപ്പാക്കാത്ത മാതൃകാപദ്ധതിയാണ് 'ഇംബൈബ്'. പത്ത് സർക്കാർ, എയിഡഡ് ഹൈസ്കൂളുകളിലെ എട്ടാംക്ലാസ് വിദ്യാർഥികൾക്ക് മാതൃകാപരീക്ഷകളും പരിശീലനങ്ങളും പ്രചോദന ക്ലാസുകളും പഠനോപകരണങ്ങളും നൽകി, മത്സരപ്പരീക്ഷകൾക്ക് പ്രാപ്‌തരാക്കുന്നതാണ് പദ്ധതി.


മൂന്ന് വർഷത്തിനിടയിൽ രണ്ടായിരത്തിലധികം വിദ്യാർഥികളാണ് പദ്ധതിയുടെ ഭാഗമായത്. ഈ വർഷം 830 വിദ്യാർഥികൾ പരിശീലനം നേടിയതിൽ 589 പേർ യോഗ്യതനേടി, ഇതിൽ 66 പേർക്ക് സ്‌കോളർഷിപ്പും ലഭിക്കും. ഇംബൈബിലെ മികച്ച പ്രവർത്തനത്തിന് കേരള പഞ്ചായത്ത് വാർത്താചാനലിൻ്റെ പുരസ്കാരം കഴിഞ്ഞദിവസം തൃശ്ശൂരിൽ നടന്ന പടങ്ങിൽ റവന്യുമന്ത്രി കെ. രാജനിൽനിന്ന് ബ്ലോക്ക് പഞ്ചായത്ത് ഭാരവാഹികൾ ഏറ്റുവാങ്ങി.


പ്രധാനമായും എൻഎംഎംഎസ് ലക്ഷ്യമാക്കിയാണ് 'ഇംബൈബ്' നടപ്പാക്കുന്നത്. വിജയികൾക്ക് നാലുവർഷം 12,000 രൂപവീതം ആകെ 48,000 രൂപ ലഭിക്കും.


സർക്കാർ, എയിഡഡ് സ്‌കൂളുകളിലെ സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവർക്കാണ് എൻഎംഎംഎസ് എഴുതാനാകുക. നിർധനർക്കൊരു കൈത്താങ്ങുമാണ് 'ഇംബൈബ് പദ്ധതി. ഇംബൈബിലെ മികവ് എൻഎംഎംഎസിൽ അവസാനിക്കില്ല. മറ്റു മത്സരപ്പരീക്ഷകളിലും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിലും മികവ് തുടരും. ഇംബൈബിലെ വിദ്യാർഥികൾക്ക് പെരിന്തൽമണ്ണയിലെ ഹൈദരലി ശിഹാബ് തങ്ങൾ സ്മ‌ാരക സിവിൽസർവീസ് അക്കാദമിയിൽ പ്രത്യേക ഇളവുണ്ട്.


മൂന്ന് വർഷത്തെ പദ്ധതിക്ക് ജനകീയ പങ്കാളിത്തമുൾപ്പെടെ ആകെ ചെലവഴിച്ചത് എട്ട് ലക്ഷത്തോളം രൂപയാണ്. മൂന്ന് വർഷത്തിനിടെ സാമ്പത്തിക പിന്നാക്കക്കാരായ 190 വിദ്യാർഥികൾക്ക് സ്കോളർഷിപ്പിലൂടെ 91,20,000 രൂപ ലഭ്യമാക്കാനായിയെന്നത് തന്നെ ഭരണസമിതിക്ക് ലഭിച്ച മികച്ച അംഗീകാരമാണ്.


കൂട്ടായപ്രവർത്തനത്തിൻ്റെ നേട്ടമാണിതെന്നും ഭരണസമിതിയംഗങ്ങളും ജീവനക്കാരും സ്കൂൾ അധികൃതരുമെല്ലാം ഒന്നിച്ചുചേർന്നതിന്റെ ഫലമാണ് ഇപ്പോഴുണ്ടായതെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. അബ്ദുറഹിമാൻ കാരാട്ട് പറഞ്ഞു.


മികവാർന്ന പദ്ധതി


പൊതുവിദ്യാലയങ്ങളുടെയും വിദ്യാർഥികളുടെയും മികവ് ഉയർത്തുന്നതിന് ബ്ലോക്ക് പഞ്ചായത്ത് നൽകികൊണ്ടിരിക്കുന്ന പിന്തുണകളിലൊന്നാണ് ഇംബൈബ്. ഏറ്റവുംകൂടുതൽ കുട്ടികളെ എൻഎംഎംഎസ് പരീക്ഷ എഴുതിക്കാനും കൂടുതൽ പേർക്ക് മികവുനേടാനും ചാപ്പനങ്ങാടി സ്‌കൂളിന് സാധ്യമായതിൽ അഭിമാനമുണ്ട്


സാബു ഇസ്മായിൽ,


പ്രഥമാധ്യാപകൻ,


പിഎംഎസ്എ ഹൈസ്‌കൂൾ ചാപ്പനങ്ങാടി



SAMUDRA
MANNAN
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan